കൊല്ലം: കശുവണ്ടി കോര്‍പ്പറേഷനില്‍ ജോലി ചെയ്ത തൊഴിലാളികള്ക്കക്ക് 2013 വരെയുളള ഗ്രാറ്റുവിറ്റി വിതരണം ചെയ്യുമെന്ന പ്രഖ്യാപനം എത്രയും പെട്ടെന്ന് പ്രാവര്ത്തികമാക്കണമെന്ന്എന്.കെ.പ്രേമചന്ദ്രന് എം.പി. ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച നിവേദനം മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് നല്കി. 2013 വരെയുളള ഗ്രാറ്റുവിറ്റി കുടിശിക തീര്‍ത്ത് നല്‍കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പ്രസ്താവന നല്‍കിയെങ്കിലും നാളിതുവരെയായി തുക വിതരണം ചെയ്തിട്ടില്ല.
ഗ്രാറ്റുവിറ്റി വിതരണം ചെയ്യാത്തതു മൂലം തൊഴിലാളികള്‍ ദുരിതത്തിലാണ്. മുഴുവന്‍ തൊഴിലാളികള്‍ക്കും ഗ്രാറ്റുവിറ്റി വിതരണം ചെയ്യുമെന്ന് പറയുമ്പോഴും ഒരു വിഭാഗം തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കുന്നതിനുളള തീരുമാനം നാളിതുവരെ കൈക്കൊണ്ടിട്ടില്ല.
കശുവണ്ടി കോര്പ്പറേഷന് ഏറ്റെടുത്ത് നടത്തിയ സ്വകാര്യ കശുവണ്ടി ഫാക്ടറികളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ക്ക് ഇക്കാലയളവിലെ ഗ്രാറ്റുവിറ്റി നല്കുവാനുളള ബാധ്യത കശുവണ്ടി കോര്‍പ്പറേഷനാണ്.
കൊല്ലം സണ്‍ഫുഡ് കോര്പ്പറേഷന് ഉള്‍പ്പെടെയുളള നിരവധി കമ്പനികളിലെ 100 കണക്കിന് തൊഴിലാളികള്‍ക്കാണ് കോര്പ്പറേഷന് ഗ്രാറ്റുവിറ്റി നല്‍കേണ്ടത്.
1988 മുതല്‍ 1994 വരെയുളള കാലഘട്ടത്തിലെ വിവിധ കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി നല്കുവാന് നടപടി സ്വീകരിക്കണമെന്നും എന്‍. കെ. പ്രേമചന്ദ്രന് എം.പി.ആവശ്യപ്പെട്ടു.