പത്തനാപുരം:വിപണിയില്‍ പച്ചമുളകിന്റെ വില കുതിച്ചുയരുന്നു. കഴിഞ്ഞ മാസം അറുപത് രൂപയ്ക്ക് വില്പന നടത്തിയിരുന്ന പച്ചമുളക് കിലോയ്ക്ക് നൂറ് രൂപയായി വര്‍ധിച്ചു. ഓണം അടുക്കുന്നതോടെ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
തമിഴ്നാട്ടിലെ സുരണ്ട,പാവൂര്‍ഛത്രം,അമ്പാസമുദ്രം എന്നിവിടങ്ങളില്‍ നിന്നാണ് പച്ചമുളക് ഉള്‍പ്പെടെയുളള പച്ചക്കറികള്‍ ജില്ലയിലെ മാര്‍ക്കറ്റുകളില്‍ എത്തുന്നത്.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൃഷി ഗണ്യമായി കുറഞ്ഞതും വില ഇരട്ടിയാകാന്‍ കാരണമായി.എത്രവില കൂടിയാലും ആവശ്യക്കാരുടെ എണ്ണത്തിന് കുറവില്ല.
പച്ചക്കറിയില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് പച്ചമുളക്.അതിനാല്‍ വിലകൂടിയാലും ആവശ്യക്കാര്‍ വാങ്ങുന്നുണ്ടന്നും വ്യാപാരികളും പറയുന്നു.