മധുരപലഹാരങ്ങളുടെ സ്വന്തം നാടാണ് കോഴിക്കോട്. ഇവിടെനിന്ന് ഇടയ്ക്കിടെ പുത്തൻ വിഭവങ്ങൾ വൈറലാകാറുണ്ട്. കുലുക്കി സർബത്ത്, ഫുൾ ജാർ സോഡ അങ്ങനെ പോകുന്ന പട്ടികയിലെ ന്യൂജെൻ വിഭവങ്ങൾ. എന്നാൽ, അടുത്തിടെ പുറത്തിറങ്ങിയ എരിവുള്ള ഹൽവ ഏവരെയും അമ്പരിപ്പിക്കുന്നതായി!
കോഴിക്കോട്ടെ ഒരു റസ്റ്ററന്റിൽ “ഗ്രീൻ മിർച്ചി ഹൽവ’ തയാറാക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പച്ചമുളകിലാണ് ഹൽവ തയാറാക്കുന്നത്. മുളക് ചെറുതായി അരിഞ്ഞശേഷം ചൂടാക്കിയ ചട്ടിയിലേക്കിടുന്നു. തുടർന്ന് അതിലേക്ക് പഞ്ചസാര, പാൽ, വെളിച്ചെണ്ണ, ഏലം തുങ്ങിയവ ചേർക്കുന്നു.
വീഡിയോയിൽ കാണിക്കാത്ത ചേരുവകളും ഇതിലേക്കു ചേർക്കുന്നുണ്ട്. വിവിധതരം സൂപ്പർ സ്റ്റാർ മധുരഹൽവയ്ക്കൊപ്പം എരിവുള്ള ന്യൂജെൻ ഹൽവയും ഭക്ഷണപ്രിയർ സ്വീകരിച്ചുകഴിഞ്ഞതായാണു റിപ്പോർട്ട്.