ഭീതി വിതച്ച ബ്ലാക്ക്, വൈറ്റ്,യെല്ലോ ഫംഗസുകള്‍ക്കു ശേഷം ഇപ്പോള്‍ ഗ്രീന്‍ ഫംഗസും കോവിഡ് രോഗമുക്തി നേടുന്നവരിലുണ്ടാകുമെന്ന് കണ്ടെത്തിയിരിക്കുകയാണ്.
കോവിഡ് രോഗമുക്തനായ ഇന്‍ഡോര്‍ സ്വദേശിയിലാണ് ഇപ്പോള്‍ ഗ്രീന്‍ ഫംഗസ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ മധ്യപ്രദേശില്‍ ചികിത്സയിലിരുന്ന ഇയാളെ വിദഗ്ധ ചികിത്സക്കായി മുംബൈയിലേക്ക് മാറ്റി.
നേരത്തെ ഇയാളില്‍ ബ്ലാക്ക് ഫംഗസ് രോഗം നേരത്തെ സ്ഥിരീകരിച്ചിരുന്നു. കോവിഡ് രോഗമുക്തി നേടിയതിന് പിന്നാലെ വിശദമായ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഗ്രീന്‍ ഫംഗസ് കണ്ടെത്തിയത്.
രക്തം, ശ്വാസകോശം, സൈനസുകള്‍ എന്നിവയിലാണ് രോഗബാധ കണ്ടെത്തിയതെന്ന് ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടറായ രവി ദോസി ഡോക്ടര്‍ വ്യക്തമാക്കി.
രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഇയാളെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളം ഇയാള്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു.
പിന്നീട് കോവിഡ് മുക്തിയുണ്ടായെങ്കിലും കടുത്ത പനി തുടരുകയായിരുന്നു. മൂക്കിലൂടെ രക്തം വരികയും ചെയ്തിരുന്നു. ഭാരം കുറഞ്ഞത് മൂലം രോഗി അതീവ ക്ഷീണതനായിരുന്നുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.