ആരും തിരിച്ചറിയാതിരിക്കാൻ മുഖത്ത് പച്ച പെയിന്റ് അടിച്ച മോഷ്ടാവ് പിടിയിൽ. റഷ്യയിലെ ക്രാസ്നോഡറിലുള്ള റെയിൽവേ സ്റ്റേഷനിൽ വെച്ച് ഒരു യുവതിയുടെ പഴ്സ് മോഷ്ടിച്ചപ്പോഴാണ് ഇരുപത്തിമൂന്നുകാരനായ ഈ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
മോഷണം നടന്നതറിഞ്ഞ് ഇവിടെ എത്തിയ പോലീസുകാർ നടത്തിയ അന്വേഷണത്തിലാണ് മുഖത്ത് പച്ച പെയിന്റ് അടിച്ച ഒരാളാണ് കുറ്റകൃത്യം നടത്തിയതെന്ന വിവരം ലഭിച്ചത്. പിന്നീട് നടത്തിയ തെരച്ചിലിൽ കുറ്റവാളിയെ പിടികൂടുകയും ചെയ്തു. ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയ പഴ്സ് ഉടമയ്ക്ക് തിരികെ നൽകുകയും ചെയ്തു.
ആരും തിരിച്ചറിയാതിരിക്കുവാനാണ് താൻ മുഖത്ത് പെയിന്റ് അടിച്ചതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. കോടതി ശിക്ഷിച്ച ഇയാൾ ഇപ്പോൾ ജയിലിലാണ്.