തിരുവനന്തപുരം: പഴയ വാഹനങ്ങള്‍ക്കുള്ള ഹരിത നികുതി ഇന്നു മുതല്‍ സംസ്ഥാനത്തു നടപ്പാക്കും. പത്തു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള ട്രാന്‍സ്പോര്‍ട്ട്!് വാഹനങ്ങള്‍ക്കും 15 വര്‍ഷത്തിലേറെ പഴക്കമുളള നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കുമാണ് ഇന്നു മുതല്‍ ഹരിത നികുതി.
കൂടാതെ, ചരക്കു സേവന നികുതി സംസ്ഥാനത്തു നടപ്പാക്കുന്നതിനു മുന്നോടിയായി ജിഎസ്ടി രജിസ്ട്രേഷനും ഇന്നു തുടക്കമാകും. സമ്പൂര്‍ണ ജിഎസ്ടി രജിസ്ട്രേഷന് നടപടി പൂര്‍ത്തിയാക്കുന്ന ആദ്യ സംസ്ഥാനമെന്ന ലക്ഷ്യം നേടാനൊരുങ്ങിയാണ് വ്യാപാരികള്‍ക്കുള്ള ജിഎസ്ടി രജിസ്ട്രേഷന് തുടങ്ങുന്നത്.
ബജറ്റ് നിര്‍ദേശപ്രകാരമാണ് ഇന്നു മുതല്‍ മോട്ടോര്‍ വാഹന വകുപ്പ് ഹരിത നികുതി ഈടാക്കുന്നത്. ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തില്‍ നാലോ അതില്‍ കൂടുതലോ ചക്രങ്ങളുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 200 രൂപയും മീഡിയം വാഹനങ്ങള്‍ക്ക് 300 രൂപയും ഹെവി വാഹനങ്ങള്‍ക്ക് 400 രൂപയുമാണ് ഒരു വര്‍ഷത്തെ നിരക്ക്. എന്നാല്‍, നോണ്‍ ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തില്‍പ്പെടുന്ന നാലോ അതില്‍ കൂടുതലോ ചക്രങ്ങളുള്ള വാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് 400 രൂപയാണു ഹരിതനികുതി.
അന്യസംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്കു പ്രവേശിക്കുന്ന വാഹനങ്ങള്‍ക്കും ഹരിത നികുതി ബാധകമാണ്. ഗ്രീന്‍ ടാക്സ് അടയ്ക്കാതെ ഇന്നു മുതല്‍ വാഹനങ്ങള്‍ക്കു സേവനങ്ങള്‍ ലഭ്യമാവില്ല. മോട്ടോര്‍ സൈക്കിളുകള്‍!ക്കും ഓട്ടോറിക്ഷകള്‍ക്കും ഹരിത നികുതി ബാധകമല്ല. നികുതി അടയ്ക്കുന്നതില്‍നിന്ന് ഒഴിവാക്കാനായുളള അപേക്ഷകള്‍ (ജി ഫോം) ഇന്നു മുതല്‍ മുന്‍കൂറായി സമര്‍പ്പിക്കണം. ഇനി മുതല്‍ നികുതി ഒഴിവാക്കാന്‍ ആവശ്യപ്പെടുന്ന കാലാവധി തുടങ്ങുന്നതിനു മുന്‍പ് 30 ദിവസത്തിനകം അപേക്ഷ ഫീസടച്ചു മോട്ടോര്‍ വെഹിക്കിള്‍ ഓഫീസില്‍ സമര്‍പ്പിക്കണം.
ചരക്കുസേവന നികുതി നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ രണ്ടര ലക്ഷത്തിലേറെ വ്യാപാരികളാണു ജിഎസ്ടി സംവിധാനത്തിലേക്കു മാറുന്നത്. നിലവില്‍ വാണിജ്യ നികുതി വകുപ്പില്‍ രജിസ്ട്രേഷന് ഉള്ള എല്ലാ വ്യാപാരികളും ഇന്നു മുതല്‍ 15 വരെ ജിഎസ്ടി സംവിധാനത്തിലേക്കു വ്യക്തിപരവും വ്യാപാരസംബന്ധവുമായ വിവരങ്ങളും രേഖകളും അപ്ലോഡ് ചെയ്യണം.
വാണിജ്യനികുതി വകുപ്പിന്റെ നിലവിലുള്ള വെബ്സൈറ്റില്‍ (www.keralataxes.gov. in) വ്യാപാരികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന യൂസര്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ചു കെവാറ്റിസി (ഗഢഅഠകട) ലേക്ക് ലോഗിന്‍ ചെയ്യണം. കെവാറ്റിസില്‍ ജിഎസ്ടി എന്റോള്‍!മെന്റിന് ആവശ്യമായ താത്കാലിക യൂസര്‍ ഐഡിയും പാസ്വേഡും ലഭിക്കും. തുടര്‍ന്ന് ംംം. ഴേെ.ഴീ്.ശി എന്ന ജിഎസ്ടി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക. ജിഎസ്ടി പോര്‍ട്ടലില്‍ താത്കാലിക യൂസര്‍ ഐഡിയും പാസ്വേഡും മാറ്റി പുതിയതു സൃഷ്ടിക്കുക. തുടര്‍ന്നു ഡാഷ് ബോര്‍ഡില്‍ തെളിയുന്ന ടാബുകള്‍ തെരഞ്ഞെടുത്തു വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം.
ഈ വിവരങ്ങള്‍ ഡിജിറ്റല്‍ സിഗ്നേചര്‍ ഉപയോഗിച്ചു സാധുത വരുത്തണം. ഡിജിറ്റല്‍ സിഗ്നേചര്‍ അംഗീക്യത ഏജന്‍സികളില്‍നിന്നു വാങ്ങുന്നപക്ഷം വളരെ തുച്ഛമായ തുകയ്ക്കു ലഭിക്കും. എന്റോള്‍മെന്റ് പൂര്‍ത്തീകരിക്കുന്നതിനു രേഖകള്‍ സ്കാന്‍ ചെയ്തു ജിഎസ്ടി ഓണ്‍ലൈന്‍ സംവിധാനത്തില്‍ നല്‍കണം. സംശയ നിവാരണത്തിനായി ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസുകളില്‍ ഹെല്പ് ഡെസ്കുകള്‍ തുടങ്ങും.