നഖം നീട്ടി വളർത്തി അതിൽ പല നിറത്തിലുള്ള നെയിൽ പോളിഷുകൾ ഇടുന്നത് പെൺകുട്ടികൾക്കൊരു ഹരം തന്നെയാണ്. മഞ്ഞയും ചുമപ്പും കറുപ്പുമൊക്കെ നെയിൽ പോളിഷുകളുടെ രാജാക്കൻമാരായിട്ടുള്ള നിറങ്ങളാണ്. എന്നാൽ ഇപ്പോൾ ഇവരെയെല്ലാം സൈഡ് ആക്കി പച്ചക്കളറുകളാണ് നഖങ്ങൾ അടക്കി വാഴുന്നത്.
ജെൻസികളുടെ ട്രെൻഡ് ആയി മാറിയിരിക്കുകയാണ് ഇന്ന് പച്ച നിറങ്ങൾ. ഇങ്ങനെ പച്ച നെയിൽ പോളിഷ് അടിക്കുന്നതിന് അവർ ഒരു കാരണവും അവർ പറയുന്നുണ്ട്, മറ്റൊന്നുമല്ല, പച്ച സമാധാനത്തിന്റേയും സന്തോഷത്തിന്റേയും നിറമാണ്. കൈയിൽ പച്ച അടിച്ചാൽ പോസിറ്റീവ് എനർജി ലഭിക്കുമെന്നാണ് ന്യൂജെൻ പിള്ളേരുടെ വാദം.
എന്തായാലും നെയിൽ ആർട്ടുകളൊക്കെ ചെയ്യുന്നവർ ഇപ്പോൾ കൂടുതലായും പച്ച നിറം തന്നെയാണ് തെരഞ്ഞെടുക്കുന്നത്. എല്ലാവരും ട്രെൻഡിനൊപ്പം പോവുന്പോൾ നമ്മളായിട്ടെന്തിന് കുറയ്ക്കണം അല്ലേ.