നെല്ലിയാന്പതി: വേനലിന്റെ തുടക്കത്തിൽതന്നെ നെല്ലിയാന്പതിയിൽ ചൂടുകൂടുന്നു. ചൂട് കൂടിയതോടെ തോട്ടംമേഖലയിലെ തേയിലകൾ നനച്ചുതുടങ്ങി. നെല്ലിയാന്പതിയിലെ പകൽ താപനില ഇപ്പോൾ 30 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയായാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ഇത് കഴിഞ്ഞവർഷം 28- 30 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.
പ്രളയാനന്തരം നെല്ലിയാന്പതിയിൽ താപനില കൂടുന്നത് ആദ്യമായാണ്. സാധാരണ സമശീത കാലാവസ്ഥയുള്ള നെല്ലിയാന്പതിയിൽ ഏപ്രിൽ, മേയ് മാസങ്ങളിലാണ് ചൂട് കൂടുക. ഇപ്പോൾതന്നെ ചൂട് കൂടിയതോടെ തേയില വിളവെടുപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്.
ഇതോടെയാണ് തോട്ടം ഉടമകളുടെ നേതൃത്വത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളം പന്പ് ചെയ്ത് സ്പ്രിംഗ്ളർ ഉപയോഗിച്ച് നനച്ചു തുടങ്ങിയത്.