തമിഴ് സിനിമയിലെ പ്രമുഖ സംഗീതസംവിധായകനായ ഡി. ഇമ്മന്‍ കഴിഞ്ഞയാഴ്ച രണ്ടാമതും വിവാഹിതനായ വാര്‍ത്ത പുറത്തു വന്നിരുന്നു.
ഇക്കഴിഞ്ഞ മെയ് 15 ന് അമലി ഉബോള്ഡിനെയാണ് ഡ ഇമ്മന്‍ വിവാഹം ചെയ്തത്. ഇദ്ദേഹത്തിന്റെ രണ്ടാം വിവാഹമാണിത്.
അമലിയുടെ മകള്‍ നേത്രയെ തന്റെ മൂന്നാമത്തെ കുട്ടിയായി അദ്ദേഹം സ്വീകരിച്ചു. അതേക്കുറിച്ചുള്ള ഒരു വൈകാരിക സന്ദേശം അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ അദ്ദേഹവും ആദ്യ ഭാര്യ മോണിക്ക റിച്ചാര്‍ഡും വേര്‍പിരിഞ്ഞിരുന്നു. അവരുടെ രണ്ട് കുട്ടികളും അമ്മയോടൊപ്പമാണ് താമസിക്കുന്നത്.
എന്നാല്‍ രണ്ടാം വിവാഹത്തിനു പിന്നാലെ ഡി. ഇമ്മന്‍ ഒരു ഉഗ്രന്‍ പണി കൊടുത്തിരിക്കുകയാണ് മുന്‍ ഭാര്യ.
മോണിക്ക റിച്ചാര്‍ഡിന്റെ പേരിലെ ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലുകളില്‍ നിന്നുള്ള സന്ദേശം ഇതിനോടകം ഇന്റര്‍നെറ്റില്‍ വിവാദം സൃഷ്ടിച്ചു കഴിഞ്ഞു.
പരിഹാസത്തോടെയുള്ള അഭിനന്ദനത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത് ‘പ്രിയപ്പെട്ട ഡി. ഇമ്മന്‍, നിങ്ങളുടെ രണ്ടാം വിവാഹത്തിന് ആശംസകള്‍. 12 വര്‍ഷം നിങ്ങളോടൊപ്പം ജീവിച്ച ഒരാളെ ജീവിതത്തില്‍ മാറ്റിസ്ഥാപിക്കുന്നത് വളരെ എളുപ്പമായിരുന്നെങ്കില്‍, ഇത്തരമൊരു വ്യക്തിക്ക് വേണ്ടി സമയം കളഞ്ഞ ഞാന്‍ മണ്ടിയായിരുന്നുവെന്ന് കരുതുന്നു.
ഞാന്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി നിങ്ങള്‍ നിങ്ങളുടെ സ്വന്തം കുട്ടികളെ കാണുകയോ പരിപാലിക്കുകയോ ചെയ്തിട്ടില്ല, പക്ഷേ അവര്‍ക്കും പകരം കണ്ടെത്താന്‍ സാധിച്ചുവോ? നിങ്ങളുടെ അച്ഛനില്‍ നിന്ന് എന്റെ മക്കളെ സംരക്ഷിക്കുമെന്ന് ഞാന്‍ ഉറപ്പാക്കും. വേണ്ടിവന്നാല്‍, പുതിയ കുട്ടിയെയും ഞാന്‍ സംരക്ഷിക്കും,’ മോണിക്ക കുറിച്ചു
കുട്ടികള്‍ക്കായി പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിച്ചെന്ന് അവകാശപ്പെട്ട് ഇമ്മനെതിരെ കള്ളക്കേസ് നല്‍കിയെന്നും മോണിക്കയ്ക്കെതിരേ ആരോപണം ഉയര്‍ന്നിരുന്നു.
പാസ്പോര്ട്ടുകള് നഷ്ടപ്പെട്ടതായി ഇമ്മന്‍ മോണിക്കയെ അറിയിച്ചിരുന്നുവെന്നും അതിനാലാണ് പുതിയതിന് അപേക്ഷിച്ചതെന്നും അവര്‍ പറഞ്ഞു
കുട്ടികളുടെ സംരക്ഷണ ചുമതലയുള്ളതിനാല്‍, അവര്‍ക്ക് പാസ്പോര്‍ട്ട് ലഭിക്കാന്‍ നിയമപരമായ അവകാശമുണ്ടെന്നും അവരുടെ അഭിഭാഷകന് വാദിച്ചിരുന്നു.
പെണ്മക്കളുടെ പരിപാലനത്തിനുള്ള അയ്യായിരം രൂപയല്ലാതെ ഇമ്മാന് ജീവനാംശം നല്‍കുന്നില്ലെന്നും ആക്ഷേപമുണ്ട്.