ബാഴ്സലോണ: അത്ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരം അന്േറായിൻ ഗ്രീസ്മാൻ ബാഴ്സലോണയിലേക്കെന്ന് ഉറപ്പായി. കരാർ നടപടികൾ ഏറെക്കുറെ പൂർത്തിയായതായാണു റിപ്പോർട്ട്. ഇതു സംബന്ധിച്ച് ഒൗദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും.
120 മില്യണ്‍ യൂറോയാണ് ഗ്രീസ്മാനെ വിട്ടുനൽകാൻ ബാഴ്സ അത്ലറ്റിക്കോയ്ക്കു നൽകുന്നതെന്നാണു റിപ്പോർട്ടുകൾ പറയുന്നത്. അഞ്ചു വർഷത്തേക്കാണു കരാർ. ബാഴ്സ ഇതിനോടകം തന്നെ അത്ലറ്റിക്കോയ്ക്കു പണം കൈമാറിയെന്നും റിപ്പോർട്ടുകൾ പറയുന്നു.
അഞ്ചു വർഷമായി അത്ലറ്റിക്കോ മാഡ്രിഡിലെ ഏറ്റവും പ്രധാന താരമായിരുന്നു ഗ്രീസ്മാൻ. അത്ലറ്റിക്കോ മാഡ്രിഡ് വിടുമെന്നു മേയിൽ തന്നെ അറിയിച്ച ഗ്രീസ്മാൻ ഇപ്പോൾ അത്ലറ്റിക്കോ മാഡ്രിഡിന്റെ പ്രീസീസണ് ക്യാന്പിൽനിന്നു മാറി നിൽക്കുകയാണ്.
2014-ൽ അത്ലറ്റിക്കോ മാഡ്രിഡിൽ എത്തിയ ഗ്രീസ്മാൻ, 257 മത്സരങ്ങളിൽ ക്ലബ്ബിന്റെ ജേഴ്സിയണിഞ്ഞു. 133 ഗോളുകളും 43 അസിസ്റ്റും ക്ലബിനായി ഗ്രീസ്മാൻ നേടി.