പാലക്കാട്: അട്ടപ്പാടി അഗളിയിലെ ഉൾവനത്തിൽ തണ്ടർബോൾട്ടുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തില്‍ സർക്കാർ ജനകീയ അന്വേഷണം നേരിടണമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ ഗ്രോ വാസു.
ഏറ്റുമുട്ടൽ നടന്ന സ്ഥലം സന്ദർശിക്കാൻ മാധ്യമങ്ങളെയും മനുഷ്യാവകാശ പ്രവർത്തകരെയും അനുവദിക്കണമെന്നും ഭരണകൂടത്തെ എതിർക്കുന്നവരെ കൊന്ന് തീർക്കുന്ന നയമാണ് സർക്കാരിന്റേതെന്നും ഗ്രോ വാസു പ്രതികരിച്ചു.
തിങ്കളാഴ്ചയാണ് മൂന്ന് മാവോയിസ്റ്റുകളെ തണ്ടർ ബോള്‍ട്ട് സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. കർണാകട സ്വദേശി സുരേഷ്, തമിഴ്നാട് സ്വദേശികളായ രമ, കാർത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് വീണ്ടും ഉൾവനത്തിൽ വെടിവയ്പുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. അതിനിടെ, തിങ്കളാഴ്ച വെടിയേറ്റ മണിവാസകം എന്ന മാവോയിസ്റ്റും കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.