മദ്യപിച്ചെത്തി വിവാഹത്തിന് പ്രശ്നമുണ്ടാക്കിയ വരനെ കല്യാണ വേഷത്തിൽ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ വധു പിന്മാറിയതോടെ വിവാഹം മുടങ്ങുകയും ചെയ്തു.
പത്തനംതിട്ട തടിയൂരിലാണ് സംഭവം. കല്യാണ സ്ഥലത്തെത്തിയ വരൻ കാറിൽ നിന്ന് ഇറങ്ങാൻ പോലും പാടുപെടുകയായിരുന്നു. ഒരു വിധത്തിൽ കാറിൽ നിന്ന് ഇറങ്ങിയ വരൻ മദ്യ ലഹരിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനും തുടങ്ങി.
തുടർന്ന് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന വകുപ്പ് ചുമത്തി പോലീസ് കേസെടുക്കുകയായിരുന്നു. ഇയാൾ മദ്യപിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.
വിദേശത്ത് നിന്നും വിവാഹത്തിനായി എത്തിയതായിരുന്നു വരൻ. ഇയാൾ രാവിലെ മുതൽ മദ്യപിച്ചിരുന്നതായി ബന്ധുക്കളിൽ ചിലർ പറഞ്ഞു. സംഭവത്തിൽ വധുവിന്റെ വീട്ടുകാർക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്.