വിവാഹച്ചടങ്ങുകള് സംബന്ധിച്ച് നിരവധി രസകരമായ സംഭവങ്ങള് ഉണ്ടാവാറുണ്ട്. അത്തരം സംഭവങ്ങളുടെ വീഡിയോകള് സോഷ്യല് മീഡിയയില് വൈറലാവുക പതിവാണ്.
ഇപ്പോഴിതാ വിവാഹത്തെ സംബന്ധിച്ച് ഒരു അപൂര്വ്വ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവതി.
സോഷ്യല് മീഡിയ പ്ലാറ്റ്ഫോം ആയ റെഡ്ഡിറ്റിലാണ് കഴിഞ്ഞദിവസം പേര് വെളിപ്പെടുത്താന് ആഗ്രഹിക്കാത്ത ഒരു യുവതി വിവാഹവുമായി ബന്ധപ്പെട്ട ഏറെ വിഷമകരമായ ഒരു കാര്യം പങ്കുവെച്ചത്. വിവാഹത്തിന് വെള്ള വസ്ത്രം ധരിക്കാന് വധുവിനെ വരന് അനുവദിക്കില്ലത്രേ.
വെള്ളം വസ്ത്രം ധരിക്കാന് അനുവദിക്കാത്തതിന്റെ കാരണവും യുവതി ഇതിനോടൊപ്പം പങ്കുവച്ചിട്ടുണ്ട്.
വെള്ളവസ്ത്രം ധരിച്ചാല് വധു ഒരു പരിശുദ്ധയായ സ്ത്രീയാണെന്ന് എല്ലാവരും തെറ്റിദ്ധരിക്കുമെന്നും അങ്ങനെയല്ലെന്ന് വിവാഹത്തില് പങ്കെടുക്കുന്ന എല്ലാവരും അറിയണമെന്ന വാശിയിലാണത്രേ വരന് അത്തരം ഒരു തീരുമാനമെടുത്തത്.
ആറു വര്ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. കൂടാതെ എട്ടു മാസങ്ങള്ക്ക് മുമ്പ് ഇരുവരുടെയും വിവാഹ നിശ്ചയവും നടത്തിയിരുന്നു.
ഇത്രയും കാലത്തെ പരിചയമുണ്ടായിരുന്നിട്ടും വരന്റെ ഭാഗത്തുനിന്നും പെട്ടെന്ന് ഇത്തരത്തില് ഒരു ആവശ്യമുണ്ടായപ്പോള് താന് അമ്പരന്നുപോയി എന്നാണ് വധു പോസ്റ്റില് കുറിച്ചത്.
വിവാഹദിനത്തില് സര്പ്രൈസായി വസ്ത്രം അവതരിപ്പിക്കാന് തീരുമാനിച്ചിരുന്ന വധു വരനെ വസ്ത്രം കാണിക്കാന് തയ്യാറായില്ല.
പക്ഷേ, വസ്ത്രത്തിന്റെ കളര് എന്താണെന്ന് അറിയണമെന്ന് അയാള് നിര്ബന്ധം പിടിച്ചു. ഒടുവില് കാരണം തിരക്കിയപ്പോഴാണ് വരന് പറഞ്ഞ വിചിത്രമായ കാര്യം കേട്ട് വധുവും വീട്ടുകാരും അമ്പരന്നത്.
കന്യകകള് ആയിട്ടുള്ള യുവതികളാണ് വിവാഹദിനത്തില് വെള്ളവസ്ത്രം ധരിക്കേണ്ടത് എന്നായിരുന്നു അയാളുടെ പക്ഷം.
വധുവിനെ 21 വയസ്സും വരന് 20 വയസ്സും പ്രായമുള്ളപ്പോഴാണ് ഇരുവരും തമ്മില് പ്രണയത്തിലാകുന്നത്. എന്നാല് താന് സ്കൂളില് പഠിച്ചിരുന്ന സമയത്ത് തനിക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്നുവെന്ന് വധു വരനോട് പറഞ്ഞിരുന്നു.
ഈ കാരണം ചൂണ്ടിക്കാട്ടിയാണത്രേ വരന് യുവതി പരിശുദ്ധ അല്ലെന്നും അതുകൊണ്ട് വെള്ള വസ്ത്രം ധരിക്കാന് പാടില്ല എന്നും തീരുമാനമെടുത്തത്.
ഏതായാലും ഈ വിവാഹവുമായി മുന്നോട്ട് പോകണോ വേണ്ടയോ എന്ന ചിന്തയിലാണ് വധു. നിമിഷ നേരങ്ങള്ക്കുള്ളില് വൈറലായ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് കമന്് നല്കിയത്.
വരന്റെ ഇത്തരം പ്രവണതകള് അംഗീകരിക്കാന് കഴിയില്ലെന്നും അതിനാല് വിവാഹത്തില് നിന്ന് പിന്മാറാനുമാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്.