മുളകുന്നത്തുകാവ്: സഹകരണ സംഘം ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപെട്ടു കോണ്‍ഗ്രസിലെ ഗ്രൂപ്പു തർക്കം അടിപിടിയിൽ കലാശിച്ചു. കോണ്‍ഗ്രസ് ഏ ഗ്രൂപ്പു പ്രവർത്തകനെ ഐ ഗ്രൂപ്പുകാരായ നാലു പേർ ചേർന്ന് ബൈക്ക് തടഞ്ഞ് നിർത്തി ആക്രമിച്ച് പരിക്കേൽപ്പിച്ചു.
മർദനമേറ്റ ബ്ലോക്ക് സെക്രട്ടറി വേലൂർ തിരുത്തിയിൽ വീട്ടിൽ ഗോപലന്റെ മകൻ സുഭാഷിനെ (41) ത്യശൂർ ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേലൂർ സർവീസ് സഹകരണ ബാങ്കിലെ അഴിമതിക്കെതിരെ പരാതി നൽകുകയിരുന്നു. സംഘം ഭരണ സമിതിയിലേക്കു നടക്കുന്ന തെരഞ്ഞുടുപ്പിൽ മത്സരിക്കാൻ തയാറെടുത്തതുമായിരുന്നു.
ഇന്നലെ വൈകിട്ട് ബൈക്കിൽ പോകുകയായിരുന്ന സുഭാഷിനെ ഐ ഗ്രൂപ്പക്കാരയ നാലുപേർ ബൈക്ക് തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു. ഓടികൂടിയ നാട്ടുകാർ ഇടപെട്ടതിനെത്തുടർന്നാണ് മർദ്ദനം അവസാനിപ്പിച്ചത്. തെരുഞ്ഞുടുപ്പുമായി ബന്ധപെട്ടുള്ള തർക്കം പരിഹരിക്കാൻ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഇരുകൂട്ടരെയും നാളെ ഡിസിസിയിലേക്കു വിളിപ്പിച്ചിരുന്നു. ഇതിനിടയിലാണ് കൈയാങ്കളി.