തെരുവിലിറങ്ങി മദ്യപാനികളെ മർദിച്ച് സ്ത്രീകൾ. മുംബൈയിലാണ് സംഭവം. വഴിയോരങ്ങളിൽ നിരന്തരമായി കാണുന്ന മദ്യപാനികളുടെ ശല്യം കാരണമാണ് സ്ത്രീകൾ ഇത്തരത്തിൽ പ്രതികരിച്ചത്.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ജനങ്ങളുടെയും സമൂഹത്തിൻ്റെയും ഉന്നമനത്തിനായി പരിശ്രമിച്ച സ്ത്രീകളെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്.
പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് സംഭവം റിപ്പോർട്ട് ചെയ്തത് മുംബൈയിലെ ലാൽജി പാദ, കാന്തിവാലിയിൽ നിന്നാണ്. മദ്യപാനവും പൊതു ശല്യവും മൂലം നിരാശരായ സ്ത്രീകൾ പൊതുസ്ഥലത്ത് പരസ്യമായി മദ്യം കഴിക്കുന്ന പുരുഷന്മാരെ നേരിടാൻ തീരുമാനിക്കുകയായിരുന്നു.
ഒരു കൂട്ടം സ്ത്രീകൾ മദ്യപരുടെ അടുത്തേക്ക് ചൂലുമായി നടക്കുന്നതും വീഡിയോയിൽ കാണാം. മദ്യപിക്കുന്നവരെ കണ്ടാലുടൻ ചൂലുകൊണ്ട് മർദിക്കുകയും പ്രദേശം വിടാൻ നിർബന്ധിക്കുകയും ചെയ്തു.
സ്ത്രീകളുടെ ഈ നീക്കത്തെ യഥാർത്ഥ ‘സ്ത്രീ ശാക്തീകരണവും’ ‘സ്ത്രീകളുടെ ശക്തിയും’ ആയി വാഴ്ത്തിയാണ് വീഡിയോയ്ക്ക് നെറ്റിസൺസ് കമന്റിട്ടിരിക്കുന്നത്.
Housewives thrashed alcoholics consuming liquor on the street of Lalji Pada in Kandivali, Mumbai
— Ghar Ke Kalesh (@gharkekalesh) August 25, 2024
pic.twitter.com/IcsdEPqcS5