തിരുവനന്തപുരം: ജിഎസ്ടി രജിസ്ട്രേഷനിൽ കേരളം മുൻനിരയിലേക്ക്. സംസ്ഥാനത്ത് 60 ശതമാനം വ്യാപാരികൾ ജിഎസ്ടി എൻറോൾമെന്റ് പൂർത്തിയാക്കി. ഡിജിറ്റൽ സിഗ്നേച്ചർ ഉൾപ്പെടെ എല്ലാ രേഖകളും സമർപ്പിച്ച് എൻറോൾമെന്റ് പൂർത്തിയാക്കിയ വ്യാപാരികളുടെ എണ്ണത്തിൽ കേരളമാണ് ഇപ്പോൾ മുന്നിൽ.
രജിസ്റ്റർ ചെയ്യാത്തവർക്കായി മാർച്ച് 15 വരെ സമയം നീട്ടി നൽകിയിട്ടുണ്ട്. പ്രൊപ്രൈറ്റർഷിപ്പിലുള്ള വ്യാപാരികൾക്ക് ഡിജിറ്റൽ സിഗ്നേച്ചർ ഇല്ലെങ്കിൽക്കൂടിയും ആധാർ ഉപയോഗിച്ച് ഇ സിഗ്നേച്ചർ ചെയ്യാവുന്നതാണ്. ഇതിനായുള്ള സൗകര്യംജിഎസ്ടി പോർട്ടലിൽത്തന്നെ ലഭ്യമാണ്.
ജിഎസ്ടി രജിസ്ട്രേഷൻ സംശയനിവാരണത്തിനായി പുതിയ ടെലഫോണ്‍ നന്പറുകൾ നിലവിൽ വന്നു. ബിഎസ്എൻഎലിൽ 0471155300 എന്ന നന്പറിലും മറ്റ് എല്ലാ നെറ്റ് വർക്കുകളിലും 04712115098 എന്ന നന്പറിലും ബന്ധപ്പെടാവുന്നതാണ്.
സംസ്ഥാനത്തെ രണ്ടര ലക്ഷം വരുന്ന വ്യാപാരികളാണ് ജിഎസ്ടി സംവിധാനത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നത്. നിലവിൽ വാണിജ്യനികുതി വകുപ്പിൽ രജിസ്ട്രേഷൻ ഉള്ള എല്ലാ വ്യാപാരികളും ജിഎസ്ടി സംവിധാനത്തിലേക്ക് വ്യക്തിപരവും വ്യാപാരസംബന്ധവുമായ വിവരങ്ങളും രേഖകളും അപ് ലോഡ് ചെയ്യേണ്ടതാണ്.
ഇതിനായി വാണിജ്യ നികുതി വകുപ്പിന്റെ നിലവിലുള്ള വെബ്സൈറ്റിൽ (www. keralataxes. gov.in) വ്യാപാരികൾ ഇപ്പോൾ ഉപയോഗിക്കുന്ന യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് കെവാറ്റിസി www.gst.gov.inലേക്ക് ലോഗിൻ ചെയ്യുക. അപ്പോൾ കെവാറ്റിസിൽ ജിഎസ്ടി എൻറോൾമെന്റിന് ആവശ്യമായ താത്കാലിക യൂസർ ഐഡിയും പാസ്വേഡും ലഭിക്കുന്നു. തുടർന്ന് www.stg.gov.in എന്ന പോർട്ടലിൽ ലോഗിൻ ചെയ്യുക. ജിഎസ്ടി പോർട്ടലിൽ താത്കാലിക യൂസർഐഡിയുംപാസ്വേഡും മാറ്റി പുതിയത് സൃഷ്ടിക്കുക.
തുടർന്ന് ഡാഷ്ബോർഡിൽ തെളിയുന്ന ടാബുകൾ തെരഞ്ഞെടുത്ത് വിവരങ്ങൾ അപ് ലോഡ് ചെയ്യുക. ഈ വിവരങ്ങൾ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ച് സാധുത വരുത്തുക. ഡിജിറ്റൽ സിഗ്നേച്ചർ അംഗീകൃത ഏജൻസികളിൽ നിന്നും വാങ്ങുന്ന പക്ഷം വളരെ തുച്ഛമായ വിലയ്ക്ക് ലഭിക്കുന്നതാണ്.
എൻറോൾമെന്റ് പൂർത്തീകരിക്കുന്നതിന് രേഖകൾ സ്കാൻ ചെയ്ത് ജിഎസ്ടി ഓണ്‍ലെൻ സംവിധാനത്തിൽ നൽകേണ്ടത് അനിവാര്യമാണ്.സംശയ നിവാരണത്തിനായി എല്ലാ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസുകളിലും ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കുന്നുണ്ട്. രജിസ്ട്രേഷൻ സംശയ നിവാരണം ഹെൽപ്പ്ഡെസ്ക് മുഖേന നിർവഹിക്കാവുന്നതാണ്.