ബീവയില്‍ ജൂണ്‍ 30നും ജൂലായ് ഒന്നും മധ്യേ അര്‍ദ്ധരാത്രി 12.10 ന് ഒരാണ്‍കുഞ്ഞ് പിറന്നു. രാജ്യം ഒറ്റ നികുതി ഘടനയിലേയ്ക്ക് മാറുന്ന ജിഎസ്ടി നിലവില്‍ വന്നതിനു ശേഷം പിറന്ന കുഞ്ഞിന് നല്‍കിയിരിക്കുന്ന പേരാണ് ജിഎസ്ടി. രാജ്യം കണ്ട ഏറ്റവും വലിയ നികുതി വിപ്ലവമായ ജിഎസ്ടി നിലവില്‍ വന്ന അതേ അര്‍ദ്ധരാത്രി പിറന്ന രാജസ്ഥാന്‍ സ്വദേശിയായ കുഞ്ഞിനാണ് ജിഎസ്ടി എന്ന് പേരിട്ടിരിക്കുന്നത്. ബീവയില്‍ ജൂണ്‍ 30നും ജൂലായ് ഒന്നും മധ്യേ അര്‍ദ്ധരാത്രി 12.10നാണ് ഈ ആണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞിന് എന്തു പേരിടുമെന്ന് അമ്മയ്ക്ക് ഒട്ടും ചിന്തിക്കേണ്ടിവന്നില്ല. ജിഎസ്ടി എന്ന് അവന് പേരിടുകയും ചെയ്തു. നവജാത ‘ജിഎസ്ടി’ക്ക് ആശംസയുമായി മുഖ്യമന്ത്രി വസുന്ധര രാജെയും ട്വീറ്റ് ചെയ്തു. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ നികുതി പരിഷ്‌കരണമായ ജിഎസ്ടി ജൂണ്‍ 30ന് രാത്രിയാണ് പ്രഖ്യാപിച്ചത്. 17 വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കുശേഷമാണ് അന്ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ അത് പ്രഖ്യാപിച്ചത്. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെയടക്കമുള്ള നിരവധിയാളുകള്‍ ജിഎസ്ടിയ്ക്ക് ആശംസകളുമായി രംഗത്തെത്തിയിരുന്നു. കുഞ്ഞു ജിഎസ്ടിയ്ക്ക് ആരോഗ്യവും ആയുസും നേരുന്നു എന്നാണ് വസുന്ധര ട്വിറ്ററിലൂടെ ആശംസിച്ചിരിക്കുന്നത്.
Live long & healthy Baby GST! ☺️ https://t.co/7gz8cOLVdL
— Vasundhara Raje (@VasundharaBJP) July 2, 2017