കോഴിക്കോട്: ജിഎസ്ടി വന്നതോടെ ഹോട്ടലുകളിൽ ഭക്ഷണ സാധനത്തിന് വിലകൂടി. കുടുംബത്തെ കൂട്ടി ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുന്ന പതിവ് ഇനി ഇടത്തരം കുടംബങ്ങൾക്കെല്ലാം ഉപേക്ഷിക്കേണ്ടിവരും. പ്രമുഖ, ശതീകരിച്ച ഹോട്ടലുകളിലെ ഭക്ഷണത്തിന് ഇപ്പോൾ ജിഎസ്ടി 18 ശതമാനമാണ്. ഹോട്ടൽ ഭക്ഷണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ നികുതി ഇല്ലാതായെങ്കിലും വാടക, തൊഴിലാളികളുടെ വേതനം, വൈദ്യൂതി ചാർജ് എന്നിവ ചൂണ്ടിക്കാട്ടിയാണ് ഭക്ഷണത്തിന് വില കൂട്ടുന്നത്. ഇതിനു പുറമേ ശീതികരിച്ച ഹോട്ടലുകൾക്ക് 18 ശതമാനവും 75 ലക്ഷത്തിൽ അധികം വരുമാനമുള്ള നോണ്‍ എസി ഹോട്ടലുകൾക്ക് 12 ശതമാനവും നികുതിയുണ്ട്.
കോഴിക്കോട് നഗരത്തിലെ പ്രധാന ഹോട്ടലുകളിലെല്ലാം 75 ലക്ഷം വിറ്റുവരവുള്ള ഹോട്ടലുകളാണ്. അതുകൊണ്ടുതന്നെ നോണ്‍ എസിയിൽ ഇരുന്ന് കഴിച്ചാൽ പോലും 12 ശതമാനം നികുതി നൽകണം. 20 ലക്ഷത്തിൽ താഴെ വരുമാനമുള്ള ഹോട്ടലുകൾക്ക് ജിഎസ്ടി ബാധകമല്ല. അതായത് ഇടത്തരം ഹോട്ടലുകളിൽ നിന്നും ആഡംബര ഹോട്ടലുകളിൽ നിന്നും പടിയിറങ്ങി തട്ടുകടകളെ ആശ്രയിക്കേണ്ടിവരും സാധാരണക്കാർക്കെന്ന് അർത്ഥ. തങ്ങൾക്ക് എന്തു ജിഎസ്ടി എന്നാണ് ഇവർ ചോദിക്കുന്നത്. ഭക്ഷണത്തിനു വേണ്ട അസംസ്കൃത സാധനങ്ങളുടെ നികുതി ഇല്ലാതായതോടെ ഭക്ഷണം വിലകുറച്ചുനൽകാൻ ഇവർക്ക് കഴിയുകയും ചെയ്യും.