ന്യൂഡൽഹി: നവംബറിലെ ചരക്കു-സേവന നികുതി (ജിഎസ്ടി) വരുമാനം 80,808 കോടി രൂപയായി കുറഞ്ഞു. തുടർച്ചയായ രണ്ടാം മാസമാണ് ജിഎസ്ടി വരുമാനം കുറയുന്നത്. ഒക്ടോബറിൽ 83,000 കോടി രൂപയായിരുന്നു ജിഎസ്ടി ഇനത്തിൽ ലഭിച്ചത്.
ഈ മാസം 25 വരെ ശേഖരിച്ച നവംബറിലെ ജിഎസ്ടി വരുമാനം 80,808 കോടി രൂപയാണെന്നും 53.06 ലക്ഷം റിട്ടേണുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും ധനമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ലഭിച്ച തുകയിൽ 7,798 കോടി രൂപ കോന്പൻസേഷൻ സെസ് ആണ്. കൂടാതെ 13,089 കോടി രൂപ കേന്ദ്ര ജിഎസ്ടി(സിജിഎസ്ടി)യും 18,650 കോടി രൂപ സംസ്ഥാന ജിഎസ്ടി(എസ്ജിഎസ്ടി)യും 41,270 കോടി രൂപ ഇന്റഗ്രേറ്റഡ് ജിഎസ്ടിയുമാണ്.