ന്യൂഡൽഹി: ജിഎസ്ടി അപ്പലേറ്റ് ട്രൈബ്യൂണൽ ദേശീയ ബെഞ്ച് രൂപീകരിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ന്യൂഡൽഹിയിലാണ് ജിഎസ്ടി സംബന്ധിച്ച കേസുകളിൽ തീർപ്പുണ്ടാക്കുന്നതിനുള്ള ദേശീയ ബെഞ്ച് സ്ഥാപിക്കുന്നത്. ജിഎസ്ടി ട്രൈബ്യൂണൽ അപ്പലേറ്റ് ബെഞ്ചിൽ പ്രസിഡന്റിന് പുറമേ കേന്ദ്രത്തിൽ നിന്നും സംസ്ഥാനത്തിൽ നിന്നുമായി ഓരോ അംഗങ്ങൾ കൂടി ഉണ്ടാകും.
ജിഎസ്ടി അപ്പലേറ്റ് ട്രൈബ്യൂണൽ ദേശീയ ബെഞ്ചിന് അംഗീകാരം
