ജിഎസ്ടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഗുഡ്സ് ആന്‍ഡ് സര്‍വ്വീസസ് ടാക്സ് അഥവാ ചരക്ക് സേവന നികുതി രാജ്യത്ത് നിലവില്‍ വരാന്‍ മണിക്കൂറുകള്‍ മാതണ3ണ് ശേഷിക്കുന്നത്. സ്വാതന്ത്രം ലഭിച്ചതിനുശേഷമുള്ള ഏറ്റവും ശ്രദ്ധേയമായ ചുവടുവയ്പായി കണ്ട് ജിഎസ്ടിയിലേയ്ക്കുള്ള മാറ്റത്തെ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി സര്‍ക്കാര്‍. ചരക്കുസേവന നികുതി നിലവില്‍ വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഴയ പ്രസ്താവന കോണ്‍ഗ്രസ്സ് പുറത്തുവിട്ടു. ജിഎസ്ടി കൊണ്ടുവന്നാല്‍ അത് ഒരുകാലത്തും ഇന്ത്യയില്‍ വിജയിക്കാന്‍ പോവുന്നില്ല എന്ന് മോദി പ്രസംഗിക്കുന്നതിന്റെ വീഡിയോയാണ് കോണ്‍ഗ്രസ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. മോദിയ്ക്കും ബിജെപിയിക്കും യഥാര്‍ത്ഥത്തില്‍ ജിഎസ്ടിയെക്കുറിച്ചുള്ള അറിവും മതിപ്പും ഇതാണെന്ന് പരിഹസിച്ചുകൊണ്ടുകൂടിയാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജിഎസ്ടി അസാധ്യമാണെന്ന് മോദി പറയുന്ന മറ്റൊരു വീഡിയോയും കോണ്‍ഗ്രസ്സ് പുറത്തുവിട്ടിട്ടുണ്ട്.
‘രാജ്യവ്യാപകമായുള്ള നികുതിദായകര്‍ക്ക് വിവരസാങ്കേതിക മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ജിഎസ്ടി നടപ്പിലാക്കാന്‍ കഴിയില്ല. അത് അസാധ്യമാണ്. കാരണം ജിഎസ്ടി രൂപകല്പന ചെയ്തിരിക്കുന്നത് അങ്ങനെയാണ്’. ‘ജിഎസ്ടിയെക്കുറിച്ച് പറയുമ്പോള്‍ തുടക്കം മുതല്‍.. ജിഎസ്ടി ഒരിക്കലും തന്നെ വിജയിക്കാന്‍ പോകുന്നില്ല. ഇതാണ് ബിജെപിയുടെയും ഗുജറാത്ത് സര്‍ക്കാരിന്റെയും കാഴ്ച്ചപ്പാട്’. ഇരു വീഡിയോകളിലുമായി മോദി പറയുന്നു, ജിഎസ്ടി തമാശ എന്നപേരില്‍ ഒരു ഹാഷ്ടാഗ് ഉപയോഗിച്ചുള്ള കാംപയിനും കോണ്‍ഗ്രസ്സ് ട്വിറ്ററില്‍ ആരംഭിച്ചിട്ടുണ്ട്.
This is what Modi ji & the BJP really think of GST #GSTTamasha pic.twitter.com/WyXMEEwOv5
— INC India (@INCIndia) June 30, 2017
Modi ji how quickly you forget your own words. Why are you rolling out GST without developing the proper infrastructure #GSTTamasha pic.twitter.com/5urSMepFN3
— INC India (@INCIndia) June 30, 2017