കെ​ട്ടി​ട​വാ​ട​ക​യ്ക്ക് 18% ജി​എ​സ്ടി ഏ​ർ​പ്പെ​ടു​ത്തി​യ​ത് പി​ൻ​വ​ലി​ക്ക​ണം: കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്

ചാ​രും​മൂ​ട്: ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വ്യാ​പാ​ര വി​രു​ദ്ധ തീ​രു​മാ​ന​മാ​യ കെ​ട്ടി​ട വാ​ട​ക​യ്ക്ക് 18% ജി​എ​സ്ടി ഏ​ർ​പ്പെ​ടു​ത്തി​യ​ത് അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം ​പി ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​നി​കു​തി മാ​ർ​ഗ​രേ​ഖ ചെ​റു​കി​ട വ്യാ​പാ​രി​ക​ളു​ടെ വ​രു​മാ​നം ത​ക​ർ​ക്കു​ന്ന​തും പ്ര​യാ​സ​ങ്ങ​ൾ ഇ​ര​ട്ടി​യാ​ക്കു​ന്ന​തു​മാ​ണ്. ഇ​തി​ന​കം ത​ന്നെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്ക് ഈ ​അ​ധി​ക നി​കു​തി താ​ങ്ങാ​നാ​വാ​ത്ത പ്ര​യാ​സ​മാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​തി​സ​ന്ധി​യി​ലാ​യ ഈ ​മേ​ഖ​ല​യെ കേ​ന്ദ്ര സ​ർ​ക്കാ​ർ ര​ക്ഷി​ക്കു​ന്ന​തി​നാ​യു​ള്ള പ്ര​ത്യേ​ക സ​ഹാ​യ പ​ദ്ധ​തി​ക​ളും നി​കു​തി ഇ​ള​വു​ക​ളും ന​ട​പ്പി​ലാ​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും കൊ​ടി​ക്കു​ന്നി​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment