ന്യൂഡൽഹി: പെട്രോളിയം ഉത്പന്നങ്ങൾ കൂടി ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന നിർദേശം അംഗീകരിക്കില്ലെന്നും സംസ്ഥാന സർക്കാരിന്റെ ഇന്ധന വാറ്റ് നികുതി കുറയ്ക്കാനാകില്ലെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
ജിഎസ്ടിക്കു പുറത്ത് മദ്യവും ഇന്ധനവുമാണു ശേഷിക്കുന്നത്. സംസ്ഥാനങ്ങളുടെ ശേഷിച്ച നികുതി അവകാശം കൂടി കവരാൻ അനുവദിക്കാനാകില്ല.
ജിഎസ്ടി ഇനങ്ങളുടെ സംസ്ഥാനത്തിനുള്ള നികുതി വിഹിതം കിട്ടാനായി കേന്ദ്രത്തിനു മുന്നിൽ കൈനീട്ടേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.
ഇന്ധനം, മദ്യം എന്നിവയിൽ മാത്രമാണു സംസ്ഥാന സർക്കാരിനു നികുതി അവകാശമുള്ളത്. അതുകൂടി കേന്ദ്രത്തിനു നൽകുന്നതു സംസ്ഥാന താത്പര്യത്തിന് എതിരാണ്. അതിനാൽ സമ്മതിക്കില്ല.