പാവറട്ടി: ജിഎസ്ടി നികുതി സംവിധാനം ഭാരതത്തിലെ ഫെഡറൽ സംവിധാനത്തെ തകർക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.വിവിധ രാഷട്രീയ പാർട്ടികളിൽ നിന്നും വിട്ടുപോന്ന് സിപി ഐ മണലൂർ മണ്ഡലം കമ്മിറ്റിയിൽ ചേർന്ന പ്രവർത്തകർക്ക് നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കാനം രാജേന്ദ്രൻ.
ഗവർണർ കേരള മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് കാനം കൂട്ടിച്ചേർത്തു.മുല്ലശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ സിപിഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം പി.കെ.കൃഷ്ണൻ അധ്യക്ഷനായിരുന്നു.
സി.എൻ.ജയദേവൻ എംപി, എൻ.കെ. സുബ്രഹ്മണ്യൻ, കെ.കെ.വത്സരാജ്, കെ.പി.രാജേന്ദ്രൻ, കെ.വി.വിനോദൻ, വി.ആർ.മനോജ് തുടങ്ങിയവർ സംസാരിച്ചു.ജനതാദൾ(എസ്), എൻസി പി, ആർഎംപി, സിപിഎം, കോണ്ഗ്രസ് എന്നീ പാർട്ടികളിൽ നിന്നുള്ള പ്രവർത്തകരാണ് സിപിഐയിൽ ചേർന്നിട്ടുള്ളത്.