തിരുവനന്തപുരം: ജിഎസ്ടിയിൽ ഒറ്റ റിട്ടേണ്‍ സംവിധാനം ഏർപ്പെടുത്തണമെന്ന് കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിലവിലെ ജിഎസ്ടി റിട്ടേണ്‍ സംവിധാനം സങ്കീർണവും അശാസ്ത്രീയവുമാണ്. ജിഎസ്ടി നടപ്പാക്കി നാലുമാസമായിട്ടും തുടർച്ചയായി വെബ്സൈറ്റ് തകരാറുണ്ടാകുന്നതും സങ്കീർണവും അശാസ്ത്രീയവുമായ റിട്ടേണ്‍ ഫോമും കാരണം റിട്ടേണ്‍ സമർപ്പണം സ്തംഭനത്തിലായിരിക്കുകയാണ്.
ഇതോടെ ടാക്സ് പ്രാക്ടീഷണർമാരുടെ ഓഫീസ് പ്രവർത്തനംപോലും തകരാറിലായി. ഗുവാഹത്തിയിൽ ചേരുന്ന ജിഎസ്ടി കൗണ്‍സിൽ ഈ വിഷയങ്ങളിൽ പരിഹാരം കാണണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇന്ന് ടാക്സ് ഓഫീസുകൾ അടച്ച് സമരം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് എം. ഗണേശൻ, ജനറൽ സെക്രട്ടറി വി.എൻ. അനിൽ എന്നിവർ പറഞ്ഞു.