ന്യൂഡൽഹി: ഫൈവ്സ്റ്റാർ ഹോട്ടലാണെങ്കിലും പ്രഖ്യാപിത മുറിവാടക 7500 രൂപയിൽ താഴെയുള്ള മുറികളിലെ ജിഎസ്ടി നിരക്ക് 18 ശതമാനം മാത്രമാണെന്നു കേന്ദ്ര ധനമന്ത്രാലയം വിശദീകരിച്ചു. ഫൈവ്സ്റ്റാർ ആയതുകൊണ്ടു മാത്രം ജിഎസ്ടി 28 ശതമാനം ആകില്ല. മുറിവാടക 7500 രൂപയോ അതിലധികമോ ആയിരിക്കണം.
വാടക 7500 രൂപയിൽ കുറവെങ്കിൽ ജിഎസ്ടി 18 ശതമാനം
