ജിഎസ്ടി വന്നു പുകവലിക്കാർക്കാശ്വാസം..! ജിസ്എടിയിൽ രണ്ടു രൂപ മുതൽ 11 രൂപവരെ സിഗരറ്റിന് വില കുറയും; പുതിയ വില എത്തും മുൻപ് പഴയസ്റ്റോക്ക് വിറ്റു തീർക്കാനുള്ള തത്രപ്പാടിൽ വ്യാരികളും

smokingസി.​സി.​സോ​മ​ൻ
കോട്ട​യം: ച​ര​ക്ക് സേ​വ​ന നി​കു​തി (ജി​എ​സ്ടി) പ്രാ​ബ​ല്യ​ത്തി​ലാ​യ​പ്പോ​ൾ കോ​ഴി വി​ല കൂ​ടി​യ​ത് സം​ബ​ന്ധി​ച്ച കോ​ലാ​ഹ​ല​ങ്ങ​ൾ​ക്കി​ടെ കേ​ര​ളം പ​ടി ക​ട​ത്താ​ൻ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പു​ക​വ​ലി​ക്ക് വി​ല കു​റ​യു​മെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന പു​തി​യ വി​വ​രം.    സി​ഗ​ര​റ്റി​ന് ര​ണ്ടു മു​ത​ൽ 11 രൂ​പ വ​രെ കു​റ​യു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ ന​ല്കു​ന്ന സൂ​ച​ന. അ​രി​ക്കും മ​റ്റു നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്കും  ജി​എ​സ്ടി നി​കു​തി വ​ർ​ധി​പ്പി​ച്ച് ജ​ന​ങ്ങ​ളെ വ​ല​യ്ക്കു​ന്ന സ​ർ​ക്കാ​ർ സി​ഗ​ര​റ്റി​ന് നി​കു​തി കു​റ​ച്ചു​വെ​ന്ന സൂ​ച​ന​യാ​ണ് ഇ​തോ​ടെ വെ​ളി​പ്പെ​ടു​ന്ന​ത്.

സി​ഗ​ര​റ്റി​ന് ഏ​ർ​പ്പെ​ടു​ത്തി​യ പു​തി​യ നി​കു​തി എ​ത്ര​യെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ങ്കി​ലും വി​ല കു​റ​യു​മെ​ന്ന വി​വ​രം സി​ഗ​ര​റ്റ് വ്യാ​പാ​രി​ക​ൾ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ൽ ഇ​പ്പോ​ൾ സ്റ്റോ​ക്കു​ള്ള സി​ഗ​ര​റ്റ് വി​റ്റു തീ​ർ​ക്ക​ൽ ന​ട​ക്കു​ക​യാ​ണ്. പു​തി​യ സ്റ്റോ​ക്ക് ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ  എ​ത്തു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്.

58 രൂപ ​വി​ല​യു​ള​ള ഒ​രു പാ​യ്ക്ക​റ്റ് സി​സേ​ഴ്സി​ന് 56 രൂ​പ​യാ​യി കു​റ​യും. വി​ൽ​സി​ന് 90 രൂ​പ​യി​ൽ നി​ന്ന് 79 രൂ​പ​യാ​യി കു​റ​യു​മെ​ന്നും വ്യാ​പാ​രി​ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഗോ​ൾ​ഡ് ഫ്ളേ​ക്കി​നും 10 രൂ​പ​യു​ടെ കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. മ​റ്റു സി​ഗ​ര​റ്റു​ക​ൾ​ക്കും ആ​നു​പാ​തി​ക​മാ​യ വി​ല​ക്കു​റ​വു​ണ്ടാ​കും. സാധാ രണ ബജറ്റ് പ്രഖ്യാപിക്കുന്പോൾ പുകയില ഉത്പന്നങ്ങ ൾക്ക് നികുതി വർധിപ്പിച്ച് വില കൂട്ടുകയാണ് പതിവ്.

ജിഎസ്ടി വന്നതോടെ പുകയില ഉത്പന്നങ്ങൾക്ക് വില കുറഞ്ഞത് എങ്ങ നെയെന്നത് ജനങ്ങളെ അദ്ഭുതപ്പെടുത്തുന്നു. അ​രി, ആ​ട്ട, മു​ള​കു​പൊ​ടി , ഇ​റ​ച്ചി മ​സാ​ല തു​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ​ക്ക് വി​ല കു​റ​യു​മെ​ന്ന പ്ര​ഖ്യാ​പ​നം ന​ട​പ്പാ​യി​ല്ല. സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​നി​ൽ ബ്രാ​ൻ​ഡ​ഡ് അ​രി​ക്ക് വി​ല കൂ​ടി. കോ​ഴി വി​ല കു​റ​യു​മെ​ന്ന് മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും വ​ൻ തോ​തി​ൽ വ​ർ​ധി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

Related posts