ആലപ്പുഴ: സ്ഥാനത്തിരിക്കുന്നവർ പാർട്ടിക്ക് പുറത്തും സ്വീകാര്യനാകണമെന്ന് സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരന്. പൂയപ്പള്ളി തങ്കപ്പന് രചിച്ച പുസ്തകത്തിന്റെ പ്രകാശനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റുള്ളവരെ അടിച്ചിട്ട് അത് വിപ്ലവമാണെന്ന് പറയുന്നത് ശരിയായ നടപടിയല്ല. ചിലരുടെ ധാരണ പാർട്ടിക്കുള്ളിൽ അവർ മാത്രം മതിയെന്നാണ്. ആ നിലപാട് ശരിയല്ല. അഞ്ചാറുപേര് കെട്ടിപ്പിടിച്ചുകൊണ്ടിരുന്നാല്‍ പാര്‍ട്ടി ഉണ്ടാകുമോ എന്നും അദ്ദേഹം ചോദിച്ചു.
മാര്‍ക്സിസ്റ്റുകാര്‍ മാത്രം വോട്ടുചെയ്താല്‍ ചിലപ്പോള്‍ ഇടതുമുന്നണി കണ്ണൂരില്‍ മാത്രം ജയിച്ചേക്കാം. എന്നാൽ ആലപ്പുഴയിൽ അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നവകേരള സദസിനെതിരേ നടന്ന പ്രതിഷേധങ്ങളെ സര്‍ക്കാരും പോലീസും അടിച്ചമര്‍ത്തുന്ന രീതിക്കെതിരെ വിമർശനങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് സുധാകരന്റെ പ്രതികരണം. പാര്‍ട്ടി ഭാരവാഹികള്‍, പാര്‍ട്ടി മെമ്പര്‍ഷിപ്പുള്ളവര്‍ എന്നിവര്‍ക്ക് മാത്രം സര്‍ക്കാര്‍ സ്വീകാര്യരായാല്‍ പോരെന്നും മറ്റുള്ളവർക്കു കൂടി സ്വീകാര്യനാകണമെന്നും അങ്ങനെയാണ് പ്രസ്ഥാനം വളരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.