നൂറ്റാണ്ടുകളുടെ കാലപഴക്കമുള്ള ശവശരീരങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഈജിപ്ത്തിലെ പിരമിഡുകൾ നമ്മുക്ക് പരിചിതമാണ്.
കാലങ്ങൾക്ക് മുമ്പ് ശവസംസ്കാരത്തിനായി ഉപയോഗിച്ചിരുന്ന മുനിയറകളും, കുടക്കല്ലുകളും നന്നങ്ങാടികളും കേരളത്തിന്റെ പല ഭാഗത്ത് നിന്നും കണ്ടെത്തിയിട്ടുള്ളതായും നമ്മുക്കറിയാം.
ഇതിനെല്ലാം പുറമെ പലയിടത്തും നിധി കൂമ്പാരങ്ങൾ കണ്ടെത്തിയതായുള്ള ചില മുത്തശ്ശി കഥകളും നമ്മുക്ക് കേട്ടിട്ടുണ്ടാകുമല്ലോ?.
അതിന് സമാനമായി ഒരു കൂമ്പാരമാണ് സൗദി അറേബ്യയിൽ ഉള്ളത്. എന്നാൽ അത് ഒരിക്കലും സ്വർണത്തിന്റെയോ പവി ഴങ്ങളുടെയോ കൂമ്പാരമല്ല മറിച്ച് ആരെയും അത്ഭുതപെടുത്തുന്ന നിഗൂഢതകൾ നിറഞ്ഞ നിരവധി അസ്ഥികളുടെ കൂമ്പാരമാണ്.
ആരായിരിക്കും ഇതിനു പിന്നിൽ
ഉമ്മ് ജിർസാൻ എന്ന് വിളിക്കപെടുന്ന തുരങ്കങ്ങളുടെ ഭൂഗർഭ അറകളിലാണ് ഒരു നിമിഷം ആരെയും ആശ്ചര്യപെടുത്തുകയും അതെ സമയം തന്നെ ഭയത്തിലാഴ്ത്തുകയും ചെയ്യുന്ന ഈ അത്യപൂർവ്വ കാഴ്ച.
എന്നാൽ ഇതിനു പിന്നിൽ കഴുതപ്പുലികളാ(ഹൈനകൾ)ണെന്നാണ് ഇപ്പോഴെത്തെ കണ്ടെത്തൽ. 2009 ൽ ഗവേഷകർ ഈ ലാവ-ട്യൂബ് ഗുഹകളെ ചെന്നായകളുടെ വാസ സ്ഥലമായി വിശദീകരിച്ചിരുന്നു.
എന്നാൽ ഇപ്പോൾ പുതിയ കണ്ടെത്തലുകൾ വിരൽ ചൂണ്ടുന്നത് കഴുതപ്പുലികളിലേക്കാണെന്നാണ് ഗവേഷകർ പറയുന്നത്.
മനുഷ്യരും
40 മൈൽ വിസൃതിയിലാണ് ഉമ്മ് ജിർസാൻ ഗുഹ സ്ഥിതിചെയ്യുന്നത്. ലൈവ് സയൻസിന്റെ കണ്ടെത്തലുകൾ അനുസരിച്ചു വർഷങ്ങളായി ആയിരകണക്കിന് കഴുതപ്പുലികളുടെ ആവാസ കേന്ദ്രമാണ് ഈ ഗുഹകൾ.
ഏതാണ്ട് 7000 വർ ഷങ്ങളായി കഴുതപ്പുലികൾ മൃഗങ്ങളെ ഭക്ഷിച്ചതിനു ശേഷമുള്ള അസ്ഥികൾ കൂമ്പാരമായി രൂപപ്പെട്ടതായാണ് കരുതപെടുന്നത്.
എന്നാൽ മൃഗങ്ങളോടൊപ്പം മനുഷ്യന്റെ അസ്ഥികളും കണ്ടെത്തിയിരുന്നു, അത് വീണ്ടും ആശയ കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്.
കഴുതപ്പുലികൾ മനുഷ്യരെ കൊല്ലുമെന്ന് വിദഗ്ദ്ധർ കരുതുന്നില്ല. എന്നാൽ അവ മണ്ണ് മാന്തി കുഴിച്ചെടുക്കുന്നതിൽ മിടുക്ക് തെളിയിച്ചവരായത് കൊണ്ട് തന്നെ മനുഷ്യന്റെ ശരീരാവശിഷ്ടങ്ങൾ കുഴിച്ചെടുത്ത് ഭക്ഷണമാക്കിയിരിക്കാം എന്ന സാധ്യതയും തള്ളികളയുന്നില്ല.
അസ്ഥികളുടെ വലിയ ശേഖരണം കണ്ടെത്തിയ ലാവ-ട്യൂബ് ഗുഹയുടെ പടിഞ്ഞാറൻ മേഖലകളിലായിരുന്നു ശാസ്ത്രജ്ഞർ കൂടുതൽ ശ്രദ്ധ കേന്ദ്രികരിച്ചിരുന്നത്.
1900 -ൽ അധികം അസ്ഥികൾ പരിശോധിച്ചതിനൊടുവിൽ മനുഷ്യരുടെ കൂടാതെ കഴുതകളുടെയും ഒട്ടകങ്ങളുടെയും നായകളുടെയും ആടുകളുടെയും അസ്ഥികളുള്ളതായും കണ്ടെത്തിയിട്ടുണ്ട്.