ഗിന്നസ് ബുക്കില്‍ പുതിയ ട്വിറ്റര്‍ റെക്കോഡ് തീര്‍ത്ത് പതിനാറുകാരന്‍. ഏറ്റവും കൂടുതല്‍ റീട്വീറ്റുകള്‍ ലഭിച്ച പോസ്റ്റ് എന്ന ഗിന്നസ് റെക്കോഡാണ് അമേരിക്കക്കാരനായ കാര്‍ട്ടര്‍ വില്‍ക്കേഴ്സണ്‍ സ്വന്തമാക്കിയത്. ടെലിവിഷന്‍ അവതാരക അല്ലെന്‍ ഡീജനറസിന്റെ പ്രശസ്തമായ ഓസ്‌കര്‍ സെല്‍ഫി റെക്കോഡാണ് കാര്‍ട്ടര്‍ മറികടന്നത്. ഫാസ്റ്റ് ഫുഡ് ശൃംഗലയായ വെന്‍ഡിസിനോട് തന്റെ പ്രിയപ്പെട്ട വിഭവമായ ചിക്കന്‍ നഗ്ഗട്ട് ഒരു വര്‍ഷം സൗജന്യമായി ലഭിക്കാന്‍ എത്ര റീട്വീറ്റുകള്‍ വേണമെന്ന് ചോദിച്ചാണ് കാര്‍ട്ടര്‍ പോസ്റ്റിട്ടത്. ഇതിന് 1.8 കോടി റീട്വീറ്റുകള്‍ എന്ന് വെന്‍ഡിസ് മറുപടി നല്‍കുകയും ചെയ്തു.
ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ കാര്‍ട്ടര്‍ വീണ്ടും ട്വീറ്റ് ചെയ്തു. തുടര്‍ന്ന് റീ ട്വീറ്റുകള്‍ കൊണ്ട് പോസ്റ്റ് നിറയുകയായിരുന്നു. ഏപ്രില്‍ ആറിനിട്ട പോസ്റ്റിന് 3,539,282 റീ ട്വീറ്റുകളാണ് ലഭിച്ചത്. ഡീജെനെറസിന്റെ ഓസ്‌കര്‍ സെല്‍ഫിക്ക്ഔരു മാസം കൊണ്ട് ലബിച്ചത് 3,430,242 ട്വീറ്റുകള്‍ മാത്രമായിരുന്നു. കാര്‍ട്ടറുടെ ട്വീറ്റിന് ഇപ്പോഴും റീട്വീറ്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇതിനെ മറികടക്കാന്‍ അടുത്തകാലത്തെങ്ങും ഏതെങ്കിലും ഒരു പോസ്റ്റിന് കഴിയുമെന്ന് തോന്നുന്നില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. ഏതായാലും കാര്‍ട്ടര്‍ക്ക് ലഭിച്ചത് ഒരു വെടിയ്ക്ക് രണ്ട് പക്ഷികളെയാണ്. തന്റെ ഇഷ്ട ഭക്ഷണമായ ചിക്കന്‍ നഗ്ഗട്ട് ഫ്രീയായി ലഭിക്കുകയും ചെയ്തു. ഗിന്നസ് റെക്കോര്‍ഡില്‍ ഇടം കണ്ടെത്തുകയും ചെയ്തു.
HELP ME PLEASE. A MAN NEEDS HIS NUGGS pic.twitter.com/4SrfHmEMo3
— Carter Wilkerson (@carterjwm) April 6, 2017
Congratulations to @carterjwm who just broke @TheEllenShow‘s record for most retweeted tweet on @Twitter #NuggsForCarter pic.twitter.com/gwKyq8zmfP
— GuinnessWorldRecords (@GWR) May 9, 2017