ഒരൊറ്റ ട്വിറ്റ് മതി ജീവിതം മാറിമറിയാന്‍. അതേ അങ്ങനെ ഒരു പയ്യന് ചരിത്രത്തിന്റെ ഭാഗമായി. അതും വെറും ട്വിറ്റില്‍. കാര്‍ട്ടര്‍ വില്കേഴ്സണ് എന്ന പതിനാറുകാരന്റെ കഥ ഇങ്ങനെ- ചിക്കന്‍ സൗജന്യമായി ലഭിക്കാന്‍ എത്ര റിട്വീറ്റുകള്‍ വേണമെന്ന് ചോദിച്ച് ട്വീറ്റ് ചെയ്താണ് അമേരിക്കക്കാരനായ കാര്‍ട്ടര്‍ വില്കേഴ്സണ് പുതിയ റെക്കോഡ് സ്ഥാപിച്ചത്. ഏറ്റവും കൂടുതല്‍ റീട്വീറ്റുകള്‍ ലഭിച്ച പോസ്റ്റ് എന്ന ഗിന്നസ് റെക്കോര്‍ഡാണ് ഈ കൗമാരക്കാരന്റെ പേരിലായത്. ടെലിവിഷന്‍ അവതാരക അല്ലെന് ഡീജനറസിന്റെ പ്രശസ്തമായ ഓസ്കര് സെല്‍ഫിയുടെ റെക്കോഡാണ് കാര്‍ട്ടര്‍ ചിക്കന്‍ ട്വീറ്റ്’ കൊണ്ട് ചരിത്രമാക്കിയത്.
ആഗോള ഫാസ്റ്റ് ഫുഡ് ശൃംഖലയായ വെന്‍ഡിസിനോട് തന്റെ ഇഷ്ട വിഭവമായ ചിക്കന്‍ നഗ്ഗട്ട് ഒരു വര്‍ഷം സൗജന്യമായി ലഭിക്കാന്‍ എത്ര റിട്വീറ്റുകള്‍ വേണമെന്ന് ചോദിച്ചാണ് കാര്‍ട്ടര്‍ പോസ്റ്റിട്ടത്. 1.8 കോടി റിട്വീറ്റുകള്‍ എന്നായിരുന്നു വെന്ഡിസിന്റെ മറുപടി. ചിക്കന്‍ സൗജന്യമായി ലഭിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മറുപടി ട്വീറ്റിന്റെ സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ കാര്‍ട്ടര്‍ ട്വീറ്റ് ചെയതതോടെയാണ് പുതിയ ഗിന്നസ് റെക്കോര്‍ഡ് പിറന്നത്. ട്വിറ്ററിനെ പോലും അമ്പരപ്പിച്ച റിട്വീറ്റ് പെരുമഴയാണ് പിന്നീടുണ്ടായത്. എന്തായാലും സൗജന്യമായി ചിക്കന്‍ കഴിക്കാനുള്ള തന്റെ മോഹത്തിന് സഹായം നല്കിയ ഏവരോടും കാര്‍ട്ടര്‍ നന്ദിയും കടപ്പാടുമുള്ളവനായിരിക്കും.