കേരളാപിറവി ദിനത്തില്‍ സ്വന്തം നാടിനെ പ്രശംസിച്ചു വെള്ളമുണ്ടുടുത്തും ഫേസ്ബുക്കില്‍ ഫോട്ടോയിടുന്നതിന്റെ തിരക്കിലാണ് മലയാളികള്‍. സെലിബ്രിറ്റികളും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. എന്നാല്‍, ഗിന്നസ് പക്രുവെന്ന് മലയാളികള്‍ സ്നേഹത്തോടെ വിളിക്കുന്ന നടന് അജയകുമാറും ഒരു ഫോട്ടോയിട്ടു. അതുകണ്ട് ഏവരും ഞെട്ടുകയും ചെയ്തു. വലിയൊരു ചുവട് കപ്പയും പറിച്ചുകൊണ്ടു നില്ക്കുന്ന ചിത്രമാണ് പക്രു പോസ്റ്റ് ചെയ്തത്. മൂവായിരത്തിലധികം ആളുകള്‍ ഇതുവരെ ഫോട്ടോ ഷെയര്‍ ചെയ്തു.
പക്രുവിന്റെ കേരളാപ്പിറവിദിനത്തിലെ വ്യത്യസ്ത ഫോട്ടോ ഏതായാലും വൈറലായിരിക്കുകയാണ്. കൃഷിയെക്കുറിച്ച് പക്രു ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് മനസുതുറന്നത് ഇങ്ങനെ- ചോറ്റാനിക്കരയില്‍ കുറച്ചു സ്ഥലം മേടിച്ചു, ആ സ്ഥലത്തു ചെറിയ രീതിയില്‍ കൃഷി തുടങ്ങി. ഭാര്യയും മോളും അച്ഛനും എല്ലാവരും കൂടിയാണ് കൃഷി ചെയ്തത്. ആദ്യ ചുവടു കപ്പ പറിച്ചപ്പോള്‍ തന്നെ സന്തോഷം തോന്നി, കാരണം എന്നേക്കാള്‍ വലിയ കപ്പയായിരുന്നു. ഭാര്യ വളരെ കഷ്ടപ്പെട്ടാണത് പറിച്ചെടുത്തത്. 15 സെന്റ് സ്ഥലത്ത് കപ്പയും വാഴയും വെണ്ടയും പാവലും കോവലും എല്ലാം ഇടകലര്‍ത്തിയാണ് കൃഷി ചെയ്തത്.
മോളും ഭാര്യയും കൂടെയുണ്ടാകും. ചെറിയ ഒരു പരീക്ഷണം എന്ന രീതിയില്‍ ചെയ്തതാണ്. പരീക്ഷണം വിജയമായിരുന്നു. ഇവിടെ അടുത്തു ശ്രീനിയേട്ടനെക്കെ വിഷരഹിതമായ പച്ചക്കറി വലിയ രീതിയില്‍ കൃഷി ചെയ്യുമ്പോള്‍ നമുക്കു പറ്റാവുന്നത് നമ്മളും ചെയ്യുന്നു. എല്ലാവര്ക്കും കഴിയുന്നതു പോലെ ശ്രമിച്ചാല്‍ കേരളത്തിനൊരു മുതല്‍ക്കൂട്ടാവുമെന്നാണു ഞാന്‍ വിചാരിക്കുന്നത്. ഇനിയാരും കലാകാരന് മാത്രമാണ് ഗിന്നസ് പക്രുവെന്ന് പറയരുത്.