പിന്നെ വളര്‍ന്നില്ല, പക്ഷേ വളര്‍ത്തിയത് നിങ്ങളാണ്! പഴയകാല ചിത്രം പങ്കുവച്ചുകൊണ്ട് സ്വയം ട്രോളി ഗിന്നസ് പക്രു; അത് വെറും തോന്നല്‍ മാത്രമെന്ന് ആരാധകരും

മലയാളത്തിലെ സൂപ്പര്‍ താരങ്ങളോടൊപ്പം താരപരിവേഷമുള്ള നടനാണ് ഗിന്നസ് പക്രു. മറ്റ് നടന്മാരേക്കാള്‍ കുറച്ചെങ്കിലും സ്‌നേഹം മലയാളികള്‍ക്ക് അദ്ദേഹത്തോട് കൂടുതലുണ്ടാവാനേ വഴിയുമുള്ളൂ.

മലയാളത്തില്‍ നായകനായും സഹനടനായും ഹാസ്യ താരമായുമെല്ലാം അരങ്ങ് തകര്‍ക്കുന്ന പക്രുവിന്റെ പേരില്‍ ഗിന്നസ് അടക്കമുള്ള നിരവധി റെക്കോര്‍ഡുകളുമുണ്ട്. നിലവില്‍ സ്വകാര്യ ചാനലിലെ കോമഡി ഷോയിലൂടെ കൊച്ചുകുട്ടികളടക്കമുള്ള ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും പരിചിതനും പ്രിയങ്കരനുമാണ് പക്രു.

താരപരിവേഷം ഉണ്ടെങ്കിലും മറ്റുള്ളവരുമായി സംവദിക്കാന്‍ യാതൊരു മടിയും കാട്ടാത്ത വ്യക്തി കൂടിയാണ് പക്രു. സോഷ്യല്‍മീഡിയയില്‍ സജീവവുമാണ് താരം. അടുപ്പമുള്ള സുഹൃത്തുക്കളെ സമൂഹമാധ്യമങ്ങള്‍ വഴി ട്രോളാനും, പണി കൊടുക്കാനും പക്രു മുന്നില്‍ തന്നെയുണ്ട്. സ്വയം ട്രോളിയാണ് ഇപ്പോള്‍ താരം ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്.

തന്റെ പഴയകാല ചിത്രം പങ്കുവച്ചുകൊണ്ടാണ് പക്രു സ്വയം ട്രോളിയിരിക്കുന്നത്. പിന്നെ വളര്‍ന്നില്ല, വളര്‍ത്തിയത് നിങ്ങളാണ് എന്ന തലക്കെട്ടോടു കൂടിയാണ് പക്രു ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രം ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതോടെ സമൂഹമാധ്യമങ്ങള്‍ അത് ഏറ്റെടുക്കുകയും ചെയ്തു. വൈറലായ ചിത്രത്തിന് ധാരാളം കമന്റുകളും വരുന്നുണ്ട്. പിന്നെ വളര്‍ന്നില്ലെന്ന് ആരാണ് പറഞ്ഞത്, താങ്ങളുടെ പേരും കഴിവുകളും എത്രയധികം വളര്‍ന്നിരിക്കുന്നു എന്നാണ് നല്ലൊരു ശതമാനം ആളുകളും കമന്റ് ചെയ്യുന്നത്.

Related posts