മണിച്ചേട്ടൻ എന്നെ നടക്കാൻ സമ്മതിക്കില്ലായിരുന്നു. എയർപോർട്ടിലോക്കെ എടുത്തോണ്ട് നടന്നിട്ടുണ്ട്. എനിക്ക് വർക്ക് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇടയ്ക്ക് വിളിക്കും.
ചാലക്കുടിയിൽ ചെന്നിട്ട് അദ്ദേഹത്തെ വിളിച്ചില്ലെങ്കിൽ പിണക്കമാകും. അത്രയധികം സൗഹൃദങ്ങൾ സൂക്ഷിക്കുന്ന സാധാരണക്കാരനായ ഒരു വലിയ സിനിമ നടനായിരുന്നു.
അങ്ങനെയുള്ള സൗഹൃദങ്ങൾ തന്നെയാകും അദ്ദേഹത്തിന് പോസിറ്റീവും നെഗറ്റീവും ആയത്. ചിലരൊക്കെ സിനിമ നടന്മാരായാൽ പിന്നെ സിനിമ നടന്മാരുടെ കൂടെയാകും. ഇദ്ദേഹം അങ്ങനെയല്ല.
സിനിമയ്ക്ക് വേണ്ടി ഇറങ്ങിയാൽ സിനിമാക്കാരനാണ്. നാട്ടിൽ എത്തിയ ചിലപ്പോൾ ഓട്ടോയും കൊണ്ട് പോകും. കൂട്ടുകാരുടെ കൂടെ പോകും. -ഗിന്നസ് പക്രു