രണ്ട് മാസമെടുത്ത് നിർമിച്ച കൂറ്റൻ ഏടാകൂടം കൊല്ലം തേവള്ളി ഹോട്ടൽ റാവിസിൽ 2017ന് സ്ഥാപിച്ചു. നിർമാണത്തിന് 15 ലക്ഷം രൂപയാണ് ചെലവായത്. ഗിന്നസ് അംഗീകാരത്തിന്റെ ഭാഗമായുള്ള പങ്കെടുക്കൽ സർട്ടിഫിക്കറ്റും മെഡലും കൊല്ലം പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ അദ്ദേഹം ഹോട്ടൽ റാവിസ് ജനറൽ മാനേജർ സുമാ നായർക്ക് കൈമാറി.
ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ രാജശേഖരൻ പതിനെട്ടാം വയസിൽ തിരുവനന്തപുരത്തെ ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ ഒരു ഏടാകൂടം കണ്ടിരുന്നു. നാലിഞ്ചോളം വലിപ്പമേ അതിന് ഉണ്ടായിരുന്നുള്ളൂ.ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കണക്കുകൾ ഒട്ടും തെറ്റാതെ 24 അടി വലിപ്പത്തിൽ വലിയ ബ്ലോക്കുകൾ ചെയ്ത് യോജിപ്പിച്ചു.
2008-ലും ഏറ്റവും വലിയ ഇസൽ ചിത്രം വരച്ച് രാജശേഖരൻ ഗിന്നസ് ബുക്കിൽ ഇടം നേടിയിരുന്നു.അടൂർ ഗോപാലകൃഷ്ണന്റെ നാലു പെണ്ണുങ്ങൾ എന്ന ചലച്ചിത്രത്തിന്റെ കലാസംവിധാനത്തിന് 2007-ൽ സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും നേടുകയുണ്ടായി. മലേഷ്യ, സിംഗപ്പൂർ, ലണ്ടൻ എന്നീ രാജ്യങ്ങളിൽ ചിത്രപ്രദർശനവും നടത്തിയിട്ടുണ്ട്.