തെരഞ്ഞെടുപ്പ് തിയതികൂടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലേയ്ക്കാണ് ഇപ്പോള്‍ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധ. കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവിന് ശ്രമം നടത്തികൊണ്ടിരിക്കവേ നടന്ന സര്‍വേകളെല്ലാം പക്ഷേ അവര്‍ക്ക് എതിരാവുകയാണ്. പ്രധാനമന്ത്രി സ്ഥാനത്തിരിക്കവെ, ഗുജറാത്തില്‍ ബിജെപി റെക്കോഡ് വിജയം കരസ്ഥമാക്കുമെന്ന ടൈംസ് നൗ-വി എംആര്‍ സര്‍വേയുടെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2012-ലേതിനെക്കാള്‍ മികച്ച വിജയത്തോടെയാകും ഗുജറാത്തില്‍ തുടര്‍ച്ചയായ ആറാം തവണ ബിജെപി അധികാരത്തിലേറുകയെന്നും സര്‍വേ സൂചിപ്പിക്കുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രി മോദിയാണെന്നും ടൈംസ് നൗ പ്രേക്ഷകര്‍ വിലയിരുത്തുന്നു. 182 അംഗ നിയമസഭയില്‍, ബിജെപി 118 മുതല്‍ 134 സീറ്റുവരെ നേടുമെന്നാണ് അഭിപ്രായസര്‍വേ പറയുന്നത്. 2012-ല്‍ 115 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. കഴിഞ്ഞതവണ 61 സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസ്സിന് ഇക്കുറിയും ഏറെക്കുറെ അതിനടുത്തെത്താനേ കഴിയൂ.
49 മുതല്‍ 61 വരെ സീറ്റുകളാണ് കോണ്‍ഗ്രസ്സിന് ലഭിക്കുകയെന്നും സര്‍വേ സൂചിപ്പിക്കുന്നു. ബിജെപിയുടെ വോട്ട് വിഹിതത്തിലും കാര്യമായ വര്‍ധനയുണ്ടാകും. 2012-ല്‍ 48 ശതമാനം വോട്ട് നേടിയ ബിജെപി ഇക്കുറി 52 ശതമാനമാക്കി അതുയര്‍ത്തും. നാല് ശതമാനം വര്‍ധന. കോണ്‍ഗ്രസ്സിന്റെ വോട്ട് വിഹിതം രണ്ടുശതമാനം കുറഞ്ഞ് 39 ശതമാനത്തില്‍നിന്ന് 37-ലെത്തുമെന്നും സര്‍വേ സൂചിപ്പിക്കുന്നു. ബിജെപി കേന്ദ്രത്തില്‍ നടപ്പാക്കിയ നടപടികളോട് ഗുജറാത്തിലുള്ളവര്‍ക്ക് അനുകൂലമനോഭാവമാണുള്ളതെന്നും സര്‍വേ വ്യക്തമാക്കുന്നു. നോട്ട് അസാധുവാക്കലും ജി.എസ്.ടി.യും പോലുള്ള നടപടികള്‍ ജീവിതനിലവാരം മെച്ചപ്പെടുത്തിയെന്ന് വിശ്വസിക്കുന്നവര്‍ 42 ശതമാനത്തോളം വരും. 40 ശതമാനം പേര്‍ക്ക് എതിരഭിപ്രായവുമുണ്ടെന്നത് ശ്രദ്ധേയമാണ്. എന്നാല്‍, പ്രത്യേകിച്ച് അഭിപ്രായമില്ലാത്ത 18 ശതമാനം നിഷ്പക്ഷരും ഗുജറാത്തിലുണ്ട്.
ഗുജറാത്ത് ഭരിച്ച മുഖ്യമന്ത്രിമാരില്‍ ഏറ്റവും മികച്ചത് നരേന്ദ്ര മോദിയാണെന്ന കാര്യത്തില്‍ ബഹുഭൂരിപക്ഷത്തിനും സംശയമില്ല. 67 ശതമാനം പേര്‍ ഇക്കാര്യത്തില്‍ മോദിക്കൊപ്പമാണ്. മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന് 20 ശതമാനവും ഇപ്പോഴത്തെ മുഖ്യമന്ത്രി വിജയ് രൂപാനിക്ക് 13 ശതമാനവും മാത്രമാണ് പിന്തുണ. പ്രധാനമന്ത്രിയുടെ സംസ്ഥാനമെന്ന ഘടകവും തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി മാറും. 53 സീറ്റുകളുള്ള വടക്കന്‍ ഗുജറാത്തിലാകും ഇത് കാര്യമായി പ്രതിഫലിക്കും. മോദിയുടെ ജന്മനാടായ ഇവിടെ 60 ശതമാനം സീറ്റുകളാണ് കഴിഞ്ഞതവണ ബിജെപി നേടിയത്. ഇക്കുറിയത് 80 ശതമാനമായി വര്‍ധിക്കുമെന്നാണ് സര്‍വേ ഫലം. ഈ മാസമാദ്യം ഗുജറാത്തിലെ നാല് മേഖലകളിലായാണ് സര്‍വേ നടന്നത്. ആജ്തകിന്റെ അഭിപ്രായ സര്‍വേയിലും ഗുജറാത്തില്‍ വീണ്ടും താമര വിരിയുമെന്നാണ് പറയുന്നത്. ബിജെപി 115 മുതല്‍ 125 വരെ സീറ്റ് നേടുമെന്നും കോണ്‍ഗ്രസ് 57 മുതല്‍ 65 സീറ്റ് വരെ നേടുമെന്നും ഈ സര്‍വേയില്‍ പറയുന്നു. ബിജെപി 48 ശതാമാനം വോട്ടും കോണ്‍ഗ്രസ് 38 ശതമാനം നേടുമെന്നുമാണ് സര്‍വേ.