തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററി ഗുജറാത്ത് കലാപത്തിന്റെ നേര്‍ക്കാഴ്ചയാണെന്ന് പ്രമുഖ നർത്തകിയും കേരള കലാമണ്ഡലം ചാൻസലറുമായ മല്ലിക സാരാഭായ്.
കാണരുതെന്ന് പറയുന്നത് സത്യത്തെ അടിച്ചമര്‍ത്തലാണ്,ജനാധിപത്യ നിഷേധമാണ്. 1969 ലെ കലാപവും നടുക്കുന്ന ഓര്‍മ്മയാണ്. പക്ഷേ അതൊരു വിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നില്ല.
തെഹല്‍കയുടേതടക്കം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. തെഹല്‍ക്ക റിപ്പോര്‍ട്ടിന് പിന്നാലെയല്ലേ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. അത് ഒരു ചലനമുണ്ടാക്കിയില്ല.
ജനങ്ങൾ ആർക്ക് വോട്ട് നൽകുമെന്നത് പ്രവചിക്കാനാവില്ലെന്നും മല്ലിക സാരാഭായ് ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കേരള കലാമണ്ഡലം ചാന്‍സലര്‍ പദവിയിൽ ഗവര്‍ണറല്ല വരേണ്ടതെന്ന് വിഷയ വിദഗ്ധരാണ് സര്‍വകലാശാലയുടെ തലപ്പത്ത് വരേണ്ടതെന്നും മല്ലിക അഭിപ്രായപ്പെട്ടു.
കലാമണ്ഡലത്തിന്റെ വികസനത്തിന് കൂടുതല്‍ ഫണ്ട് കണ്ടെത്തും. ചാന്‍സലര്‍ പദവി എന്ന വെല്ലുവിളി തനിക്ക് സന്തോഷം തരുന്നതാണെന്നും മല്ലിക സാരാഭായ് പറഞ്ഞു.
മോദി വിരോധി ആയതുകൊണ്ട് മാത്രം തെലങ്കാനയിലെ സർക്കാർ പരിപാടിയിൽ തനിക്ക് നൃത്തം ചെയ്യാൻ അനുമതി നിഷേധിക്കപ്പെട്ടതും മല്ലിക സൂചിപ്പിച്ചു.
മോദിയെ വിമര്‍ശിക്കുന്നവര്‍ സര്‍ക്കാര്‍ ഭൂമിയില്‍ നൃത്തം ചെയ്യില്ലെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. തെലങ്കാനയിലെ രാമപ്പ ക്ഷേത്രമാണ് മല്ലിക സാരാഭായിക്ക് നൃത്തം ചെയ്യുന്നതിന് അനുമതി നിഷേധിച്ചത്.
വിലക്കിനെ തുടർന്ന് മല്ലിക സാരാഭായ് ക്ഷേത്രത്തിന് പുറത്ത് നൃത്തം അവതരിപ്പിച്ചിരുന്നു.