വേദിയില്‍ പരിപാടിയവതരിപ്പിക്കുന്ന ഗായകന്. സംഗീതം ആസ്വാദകമനസില്‍ പെയ്തിറങ്ങിയപ്പോള്‍ ഗായകനു ലഭിച്ചതാകട്ടെ, ഒന്നാന്തരം നോട്ടുമഴ. നിമിഷങ്ങള്‍ക്കകം ഹാര്‍മോണിയവും ചുറ്റുമുള്ള വേദിയും നോട്ടുമഴയില്‍ മുങ്ങിയിരുന്നു. നിറകയ്യടിയോടെയാണ് നോട്ടുമഴയെയും കാണികള്‍ വരവേറ്റത്. ”നോട്ടു മഴ” വീഡിയോ നെറ്റില്‍ കണ്ടതോ ലക്ഷക്കണക്കിനാളുകളും.
സംഭവം മറ്റെങ്ങുമല്ല ഗുജറാത്തിലെ നവ്സാരിയിലാണ് സംഗീതത്തോടൊപ്പം നോട്ടുമഴയും പെയ്തിറങ്ങിയത്. കിര്തിഥാന് ഗദ്വി എന്ന ഹാര്‍മോണിയം കലാകാരന് തന്റെ സംഗീത പരിപാടി അവതരിപ്പിക്കവേയാണ് വേദിയിലേക്ക് കാണികളില്‍ ചിലരെത്തി നോട്ടു വര്‍ഷം നടത്തിയത്. ശനിയാഴ്ച്ച നടന്ന സംഗീതപരിപാടിയുടെ വീഡിയോ പ്രമുഖ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിരുന്നു.
നിമിഷങ്ങള്‍ക്കകമാണ് വീഡിയോ വൈറലായത്. ഗദ്വിയുടെ സമീപം നിന്നിരുന്ന പെണ്‍കുട്ടി അദ്ദേഹമിരുന്ന സ്ഥലത്തേക്ക് നോട്ടുകള്‍ തുടര്‍ച്ചയായി വര്‍ഷിച്ചതും കാണികളില്‍ കൗതുകമുണര്‍ത്തി. മുന്‍പും ഗദ്വിയുടെ സംഗീതപരിപാടികളില്‍ നോട്ടുമഴ പതിവാവുകയും വീഡിയോ ഇന്റര്‍നെറ്റില്‍ തരംഗമാകുകയും ചെയ്തിരുന്നു.
#WATCH: People shower wads of notes on Gujarati singer Kirtidan Gadhvi during an event in Navsari’s Chikhli (14.04.2018) #Gujarat pic.twitter.com/3XyDUtJgYW
— ANI (@ANI) April 15, 2018