ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ മാര്‍ക്ക് 99.9 ശതമാനം! ഗുജറാത്ത് സ്വദേശിയായ ഈ വിദ്യാര്‍ഥി ഇനി പോവുന്നത് സന്ന്യാസിയാവാന്‍; വര്‍ഷില്‍ ഷാ എന്ന മിടുമിടുക്കന്‍ സുവര്‍യ മാഹാരാജ് ആയതിനെക്കുറിച്ചറിയാം

_03475b0e-4c35-11e7-81ca-1a4d4992589dപ്ലസ്ടു പരീക്ഷയില്‍ 99.9 ശതമാനം മാര്‍ക്കോടെ സംസ്ഥാനത്ത് ഒന്നാമതെത്തിയാല്‍ പിന്നീട് ഒരു വിദ്യാര്‍ത്ഥിയ്ക്ക് തിരിഞ്ഞുനോക്കേണ്ട കാര്യമില്ലാത്തതാണ്. കാരണം, അങ്ങനെയൊരു വിദ്യാര്‍ത്ഥിയ്ക്ക് ലോകത്തിലെ എത്ര പ്രശസ്ത യൂണിവേഴ്‌സിറ്റിയിലും എത്രമികച്ച കോഴ്‌സിനും പ്രവേശനം ലഭിക്കും. അതും മികച്ച സ്‌കോളര്‍ഷിപ്പോടെ. ചിലപ്പോള്‍ തികച്ചും സൗജന്യമായി. അങ്ങനെയൊക്കെ മാര്‍ക്കു വാങ്ങുന്ന കുട്ടികളുണ്ടോ എന്നായിരിക്കും പലരും ചിന്തിക്കുന്നത്. എന്നാല്‍ ഗുജറാത്ത് സ്വദേശിയായ വര്‍ഷീല്‍ ഷാ എന്ന 17കാരന്‍ സംസ്ഥാന ഹയര്‍ സെക്കന്‍ഡറി ബോര്‍ഡിന്റെ പ്ലസ് ടു സയന്‍സ് സ്ട്രീമില്‍ 99.9 ശതമാനം മാര്‍ക്ക് നേടി ഒന്നാം റാങ്ക് സ്വന്തമാക്കുകയുണ്ടായി. ഈ കുട്ടി ഇത്രയും മാര്‍ക്ക് വാങ്ങിയതല്ല വാര്‍ത്ത.

_96794cbe-4aa2-11e7-81ca-1a4d4992589d

റാങ്കൊക്കെ സ്വന്തമാക്കിയെങ്കിലും വീട്ടില്‍ യാതൊരു ആഘോഷവുമുണ്ടായില്ല. കാരണം, വര്‍ഷീല്‍ ഷാ എന്ന 17 കാരന്റെ തീരുമാനം ലൗകിക ജീവിതം ഉപേക്ഷിച്ച് ഒരു ജൈന സന്യാസിയായി തീരാനായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ വര്‍ഷീല്‍ തീരുമാനിച്ചുറപ്പിച്ച കാര്യമായിരുന്നു അത്. പന്ത്രണ്ടാം ക്ലാസു കഴിയാന്‍ കാത്തിരിക്കുകയായിരുന്നു ഇത്രയും കാലം എന്നു മാത്രം. മൂന്നു വര്‍ഷം മുന്‍പു സൂറത്തിലുള്ള മുനി കല്യാണ്‍ രത്ന വിജയ്ജിയെ കണ്ടു മുട്ടിയ ശേഷമാണു വര്‍ഷീലിന്റെ ആത്മീയ ജീവിതം ആരംഭിക്കുന്നത്. 32 കാരനായ ഗുരുവും വര്‍ഷീലിന്റെ പ്രായത്തില്‍ തന്നെ ദീക്ഷ സ്വീകരിച്ച് സന്യാസ ജീവിതം ആരംഭിച്ചയാളാണ്. ജൈന മത വിശ്വാസികളായ വര്‍ഷീലിന്റെ കുടുംബവും ലളിത ജീവിതം പിന്തുടരുന്നവരാണ്. വീട്ടില്‍ ടിവിയോ ഫ്രിഡ്ജോ ഉപയോഗിക്കുന്നില്ല. വര്‍ഷീലും മൂത്ത സഹോദരി ജൈനിനിയും പഠിക്കുന്ന സമയത്തു മാത്രമാണ് വൈദ്യുതി ഉപയോഗം. പിതാവ് ജിഗര്‍ഭായിയും മാതാവ് അമിബന്‍ ഷായും ആദായ നികുതി വകുപ്പിലെ ജീവനക്കാരാണ്.

_f8a1d894-4aa6-11e7-88f6-6a3facb665a5

മകന്റെ തീരുമാനങ്ങളെ മാതാപിതാക്കളും അംഗീകരിച്ചിരിക്കുകയാണ്. ജൈന മതവിഭാഗത്തിന്‍ നിന്നുള്ള ആളുകള്‍ പ്രദക്ഷിണമായി വീട്ടിലെത്തി, ചില ആചാരാനുഷ്ഠാനങ്ങള്‍ നടത്തിയതിനുശേഷമാണ് കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോവുന്നത്. ലൗകിക ജീവിതം അവസാനിപ്പിക്കുന്നതിന്റെ പ്രതീകമായി ഏതാനും ആഭരണങ്ങളും പണവും ഒഴുക്കികളയുന്നതും തല മുണ്ഡനം ചെയ്യുന്നതുമെല്ലാം ഈ ആചാരങ്ങളില്‍പ്പെടും. മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെയാണ് ഈ ചെയ്തികളെല്ലാം. തപി നദിയുടെ കരയില്‍ നടക്കുന്ന ഈ ചടങ്ങുകളുടെ അവസാനം മാതാപിതാക്കളോട് യാത്ര ചോദിക്കുന്ന ചടങ്ങും നടക്കും. ഏതായാലും ആചാരാനുഷ്ഠാനങ്ങളോടെ സുവര്‍യ്യ രത്‌ന വിജയ്ജി മഹാരാജ് എന്ന പേരില്‍ തന്റെ പുതിയ ജീവിതം തുടരാനാണ് വര്‍ഷിലിന്റെ തീരുമാനം. മകന്റെ ആഗ്രഹത്തിന് മറിച്ചൊന്നും പറയാതെ കൂടെനിന്ന മാതാപിതാക്കളുടെ നടപടിയെ പുതിയ തലമുറയയിലെ മാതാപിതാക്കള്‍ക്ക് മാതൃകയാക്കാവുന്നതാണ്.

Related posts