ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സ് അധ്യക്ഷ പദവി ഏറ്റെടുത്തത് വലിയ തിരിച്ചടിയായി ബിജെപിയ്ക്ക് തോന്നുന്നില്ലെങ്കിലും മറ്റൊന്ന് അവര്‍ക്ക് വലിയ രീതിയില്‍ തിരിച്ചടിയായിട്ടുണ്ട്. ഗുജറാത്തില്‍ നിന്ന് പുറത്തുവരുന്ന പുതിയ സര്‍വ്വേ ഫലമാണത്. കോണ്‍ഗ്രസിനു കൂടുതല്‍ സീറ്റ് ലഭിക്കുമെന്നും വോട്ട് ശതമാനത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം എത്തുമെന്നുമാണു വിലയിരുത്തപ്പെടുന്നത്. വന്‍വിജയം കാത്തിരിക്കുന്ന ബിജെപിക്കു തിരിച്ചടിയായത് എബിപി (സിഎസ്ഡിഎസ് -ലോക്നീതി) നടത്തിയ സര്‍വേയാണ്.
ആദ്യ സര്‍വേ ഫലങ്ങള്‍ ബിജെപിക്കു നൂറിനുമേല്‍ സീറ്റുകള്‍ കിട്ടാന്‍ സാധ്യതയുണ്ടെന്നു പ്രവചിച്ചിരുന്നു. എന്നാല്‍, നവംബര്‍ അവസാനവാരം നടത്തിയ സര്‍വേയില്‍ സീറ്റ് നൂറില്‍ താഴേക്കു പോയി. 91 മുതല്‍ 99 സീറ്റ് വരെ മാത്രമേ ലഭിക്കൂ എന്നാണത്. കോണ്‍ഗ്രസിന് 86 സീറ്റ് വരെ ലഭിക്കാമെന്നും പറയപ്പെടുന്നു. വോട്ടുശതമാനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഏറെ മുന്നിലെത്തും എന്നാണു പുതിയ എബിപി (സിഎസ്ഡിഎസ്-ലോക്നീതി) സര്‍വേയുടെ വിലയിരുത്തല്‍. ഇരുപാര്‍ട്ടികളും 43 ശതമാനം വരെ വോട്ട് നേടിയേക്കുമെന്നും സര്‍വേ പറയുന്നു. മുന്‍ സര്‍വേകളില്‍ ബിജെപിയുടെ വോട്ടുശതമാനം ശരാശരി 50ന് അടുത്തായിരുന്നു.