ഗു​ജ​റാ​ത്തി​ല്‍ ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് ന​ട​പ്പാ​ക്കാ​ന്‍ ക​മ്മീ​ഷ​നെ നി​യോ​ഗി​ക്കു​ന്നു ! രാ​ജ്യം ഏ​കീ​കൃ​ത സി​വി​ല്‍ നി​യ​മ​ത്തി​ലേ​ക്കോ ?

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കു​ന്ന ഗു​ജ​റാ​ത്തി​ല്‍ ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് കൊ​ണ്ടു വ​രാ​നൊ​രു​ങ്ങി ബി​ജെ​പി.

ഇ​തി​നു മു​ന്നോ​ടി​യാ​യി ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് ന​ട​പ്പാ​ക്കു​ന്ന​ത് വി​ല​യി​രു​ത്താ​ന്‍ ക​മ്മീ​ഷ​നെ നി​യോ​ഗി​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍. വി​ര​മി​ച്ച ഹൈ​ക്കോ​ട​തി ജ​ഡ്ജി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​യി​രി​ക്കും സ​മി​തി.

ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് ന​ട​പ്പാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി ഉ​ത്ത​രാ​ഖ​ണ്ഡ്, ഹി​മാ​ച​ല്‍ പ്ര​ദേ​ശ് സ​ര്‍​ക്കാ​രു​ക​ള്‍ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

വ്യ​ക്തി​നി​യ​മ​ങ്ങ​ള്‍ ജാ​തി,മ​ത, ലിം​ഗ വേ​ര്‍​തി​രി​വി​ല്ലാ​തെ എ​ല്ലാ​വ​ര്‍​ക്കും ഒ​രു​പോ​ലെ ന​ട​പ്പാ​ക്കു​ക​യാ​ണ് ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡി​ന്റെ ല​ക്ഷ്യം.

രാ​ജ്യ​ത്ത് സ​മ​ത്വ​മു​ണ്ടാ​ക​ണ​മെ​ങ്കി​ല്‍ ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് നി​ല​വി​ല്‍ വ​ര​ണ​മെ​ന്നാ​ണ് പ​ല രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ​യും നി​ല​പാ​ട്.

2019ലെ ​പാ​ര്‍​ല​മെ​ന്റ് തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് ന​ട​പ്പാ​ക്കു​മെ​ന്ന​ത് ബി​ജെ​പി​യു​ടെ പ്ര​ക​ട​ന പ​ത്രി​ക​യി​ലു​മു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ല്‍ അ​ത്ത​ര​മൊ​രു നി​യ​മം കൊ​ണ്ടു​വ​രാ​ന്‍ പാ​ര്‍​ല​മെ​ന്റി​ല്‍ ആ​വ​ശ്യ​പ്പെ​ടി​ല്ലെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഈ ​മാ​സം സു​പ്രീം കോ​ട​തി​യി​ല്‍ അ​റി​യി​ച്ച​തും.

എ​ന്നാ​ല്‍ ഏ​കീ​കൃ​ത സി​വി​ല്‍​കോ​ഡി​നെ ശ​ക്തി​യു​ക്തം എ​തി​ര്‍​ക്കു​ക​യാ​ണ് മു​സ്ലീം വ്യ​ക്തി നി​യ​മ ബോ​ര്‍​ഡ്. അ​ത് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​വും ന്യു​ന​പ​ക്ഷ വി​രു​ദ്ധ​വു​മാ​യ നീ​ക്ക​മാ​ണെ​ന്നാ​ണ് ബോ​ര്‍​ഡ് പ​റ​യു​ന്ന​ത്.

രാ​ജ്യ​ത്തെ വി​ല​ക്ക​യ​റ്റം, സാ​മ്പ​ത്തി​ക അ​വ​സ്ഥ, വ​ര്‍​ധി​ച്ചു​വ​രു​ന്ന തൊ​ഴി​ലി​ല്ലാ​യ്മ എ​ന്നി​വ​യി​ല്‍ നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്റെ ഗൂ​ഢ​നീ​ക്ക​മാ​ണെ​ന്നാ​ണ് ബോ​ര്‍​ഡ് കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്.

Related posts

Leave a Comment