എന്തിനും ഏതിനും നരേന്ദ്ര മോദിയുടെ ഗുജറാത്തിനെ പുകഴ്ത്തുമ്പോള്‍, ഇവിടെനിന്നു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ആരെയും അമ്പരിപ്പിക്കും!
ഗുജറാത്തിലെ 18,425 ഗ്രാമങ്ങളില്‍ 567 ഗ്രാമങ്ങളിലും മൊബൈല്‍ നെറ്റ്വര്ക്കില്ല! നെറ്റ്വര്‍ക്കുള്ള എണ്ണൂറോളം ഗ്രാമങ്ങളില്‍ 4 ജി സര്‍വീസില്ല!
സംസ്ഥാനത്തെ 51 ശതമാനം സ്ത്രീകള്‍ക്കും മൊബൈല്‍ ഫോണ്‍ ഇല്ല! ആദിവാസി-ഗോത്രമേഖലകളില്‍ മൊബൈല്‍ ഫോണ്‍ സര്‍വീസിനെക്കുറിച്ചു കേട്ടുകേൾവി മാത്രം!
ഖേഡ എംപിയും കേന്ദ്രസഹമന്ത്രിയുമായ ദേവുസിംഗ് ചൗഹാന്, ലോക്സഭയില്‍ ചോദ്യത്തിനുള്ള ഉത്തരമായാണ് ഈ വിവരങ്ങൾ അറിയിച്ചത്.
ഗുജറാത്തിലെ കച്ച്, നര്‍മദ ജില്ലകളിലെ നെറ്റ് വര്‍ക്ക് സംവിധാനങ്ങള്‍ ദയനീയമാണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു.
കച്ചിലെ 84 ഗ്രാമങ്ങളിലും നര്‍മദയിലെ 64 ഗ്രാമങ്ങളിലും നെറ്റ് വര്‍ക്ക് സംവിധാനങ്ങളില്ല. മൊബൈല്‍ ഫോണ്‍ എന്നത് ഈ ഗ്രാമങ്ങളിലെ താമസക്കാര്‍ക്ക് അപരിചിതവസ്തുവാണ്!
2019-21ലെ കണക്കുകള്‍ പ്രകാരം 15നും 49നും മധ്യേ പ്രായമുള്ള 48 ശതമാനം സ്ത്രീകള്‍ക്കു മാത്രമാണ് ഫോണ്‍ ഉള്ളത്.
ആധുനിക ജീവിത സാഹചര്യങ്ങളില്‍നിന്ന് ഗുജറാത്തിലെ സ്ത്രീകള്‍ ഇപ്പോഴും തീണ്ടാപ്പാടകലെയാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.
“ഡിജിറ്റല്‍ ഇന്ത്യ’ എന്നു കൊട്ടിഘോഷിക്കുന്നതിനിടയിൽ പ്രധാനമന്ത്രിയുടെ നാട്ടിൽനിന്നുള്ള ഈ വാർത്തകൾ കേന്ദ്രസര്‍ക്കാരിനുതന്നെ തിരിച്ചടിയാണ്.