വരന്തരപ്പിള്ളി: അബുദാബിയില്‍ വരന്തരപ്പിളളി സ്വദേശിക്കു 13 കോടിയുടെ ലോട്ടറി സമ്മാനം. വടക്കുമുറി കൊപ്പറന്പില് ഉണ്ണികൃഷ്ണന്റെ മകന് ശ്രീരാജ് കൃഷ്ണനെയാണ് അബുദാബി ബിഗ് ടിക്കറ്റ് ഡ്രോയില്‍ ഭാഗ്യം തുണച്ചത്. ദുബായില്‍ ഒമ്പതുവര്‍ഷമായി ഷിപ്പിംഗ് കോ ഓര്‍ഡിനേറ്ററായി ജോലിചെയ്യുന്ന ശ്രീരാജ് പതിവായി ടിക്കറ്റ് എടുക്കാറുണ്ട്. ആദ്യമായാണ് സമ്മാനം ലഭിക്കുന്നത്. 500 യുഎഇ ദര്‍ഹമാണ് ടിക്കറ്റിന്റെ വില. ഇത് അബുദാബി എയര്‍പോര്‍ട്ടില്‍നിന്നോ, ഓണ്‍ലൈന്‍ വഴിയോ ആണ് ലഭിക്കുക. വരന്തരപ്പിള്ളിയിലെ പാരമ്പര്യ വിഷവൈദ്യ കുടുംബത്തിലെ അംഗമായ ശ്രീരാജ് അബുദാബിയിില് കുടുംബത്തോടൊപ്പമാണ് കഴിയുന്നത്. ഭാര്യ അശ്വതി. അമ്മ ശശികല. സഹോദരി ശ്രീരേഖ.
ശ്രീരാജ് 13 കോടിയുടെ “രാജാവ്’! വരന്തരപ്പിളളി സ്വദേശിക്കു അബുദാബിയില്‍ 13 കോടിയുടെ ലോട്ടറി സമ്മാനം
