ചതിക്കപ്പെട്ടും ജയിലിലുമായി ഗൾഫിൽ കഴിയുന്നത് 15,000 ഇന്ത്യക്കാർ


പ്ര​ത്യേ​ക ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി​ക​ള​ട​ക്കം 15,000 ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന​തും ച​തി​ക്ക​പ്പെ​ട്ട​തു​മാ​യ പ​രാ​തി​ക​ൾ ക​ഴി​ഞ്ഞ വ​ർ​ഷം കി​ട്ടി​യി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ലോ​ക്സ​ഭ​യി​ൽ രേ​ഖാ​മൂ​ലം അ​റി​യി​ച്ചു.

കു​വൈ​റ്റ്, സൗ​ദി അ​റേ​ബ്യ, ഒ​മാ​ൻ, ഖ​ത്ത​ർ, യു​എ​ഇ, ബ​ഹ​റി​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ മാ​ത്രം ഇ​ത്ത​ര​ത്തി​ലു​ള്ള 14,966 പ​രാ​തി​ക​ളാ​ണു കി​ട്ടി​യ​തെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പ​രാ​തികി​ട്ടി​യ ഇ​ന്ത്യ​ക്കാ​ർ​ക്ക് നി​യ​മ സ​ഹാ​യമ​ട​ക്കം സാ​ധ്യ​മാ​യതെല്ലാം ഇ​ന്ത്യ​ൻ എം​ബ​സി​ക​ളും മി​ഷ​നു​ക​ളും ന​ൽ​കു​ന്നു​ണ്ടെ​ന്ന് മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു.

ഇ​ന്ത്യ​ക്കാ​രെ സ​ഹാ​യി​ക്കാ​നാ​യി എ​ല്ലാ സ്ഥാ​ന​പ​തികാ​ര്യാ​ല​യ​ങ്ങ​ളും അ​ഭി​ഭാ​ഷ​ക​രു​ടെ പാ​ന​ലി​നെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്.വി​വി​ധ എം​ബ​സി​ക​ളി​ൽ പ​രാ​തി ല​ഭി​ച്ച ഇ​ന്ത്യ​ക്കാ​രി​ൽ ഭൂ​രി​പ​ക്ഷ​വും സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ്.

Related posts

Leave a Comment