നെടുമ്പാശേരി(കൊച്ചി): ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് എഴുന്നൂറോളം മലയാളികള്‍കൂടി ഇന്നു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. ദുബായി, അബുദാബി, ബഹ്റിന്, കുവൈറ്റ് എന്നിവിടങ്ങളില്‍ കുടുങ്ങിയ പ്രാസികളെയാണു കൊണ്ടുവരുന്നത്.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങളാണ് ഇതിനായി ക്രമീകരിച്ചിട്ടുള്ളത്. പന്ത്രണ്ടോളം ആഭ്യന്തര സര്‍വീസുകളും ഇന്ന് ഉണ്ടായിരിക്കും. നൈജീരിയ, ദുബായ് എന്നിവിടങ്ങളില്‍നിന്ന് ഇന്നലെ രണ്ട് വിമാനങ്ങളിലായി 496 പ്രവാസികളെ നാട്ടിലെത്തിച്ചിരുന്നു.
നൈജീരിയയിലെ ലാഗോസില്‍നിന്ന് 312 പ്രവാസികളുമായി എയര്‍ പീസ് വിമാനമാണ് കൊച്ചിയിലെത്തിയത്. ഇന്നലെ വൈകുന്നേരം 3.30 ന് എത്തിയ വിമാനത്തില്‍ 197 മലയാളികളാണ് ഉണ്ടായിരുന്നത്.
വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദുബായില്‍നിന്നും 184 യാത്രികരുമായി ഇന്നലെ വൈകിട്ട് 5.30 നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം എത്തിയത്. ആഭ്യന്തര മേഖലയില്‍ 11 ആഗമനവും 12 പുറപ്പെടലും ഉള്‍പ്പെടെ 23 സര്‍വീസുകള്‍ ഇന്നലെ നടത്തി.
918 ആഭ്യന്തര യാത്രക്കാര്‍ എത്തുകയും 543 പേര് പുറപ്പെടുകയും ചെയ്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ പ്രവാസികളുമായി നെടുമ്പാശേരിയിലെത്തും.