പത്തനംതിട്ട: ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നവരും ലോക്ക്ഡൗണിനു മുന്പേ നാട്ടിലെത്തിയവരുമായ നഴ്സുമാർ അടക്കമുള്ളവർ തിരികെ പോകാനാകാത്ത സ്ഥിതിയിലാണെന്നും ഇവരിൽ പലരും തിരികെ ജോലിയിൽ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് അറിയിപ്പുകൾ ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും ആന്റോ ആന്റണി എംപി.
ഖത്തറിൽ നിന്നു മാത്രം 100ൽപരം ആളുകൾക്കാണ് ഇത്തരത്തിൽ ഇ മെയിൽ സന്ദേശം ലഭിച്ചിരിക്കുന്നത്. ഇവരെ തിരിച്ചുകൊണ്ടുപോകാൻ പ്രത്യേക വിമാനം അയയ്ക്കാമെന്ന് നേരത്തെ ഖത്തർ സർക്കാർ അറിയിച്ചപ്പോൾ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നില്ല.
എന്നാൽ ഇപ്പോൾ പ്രവാസികളെ മടക്കിക്കൊണ്ടുവരാൻ വിമാനങ്ങൾ ഗൾഫിലേക്ക് പോകുന്പോൾ അവിടേക്ക് തിരികെ പോകാനാഗ്രഹിക്കുന്നവരെ കൂടി മടക്കി അയയ്ക്കണമെന്ന് കേന്ദ്രവിദേശകാര്യമന്ത്രിക്കു നൽകിയ കത്തിൽ ആന്റോ ആന്റണി ആവശ്യപ്പെട്ടു.