മുന്‍പരിചയം പോലുമില്ലാത്ത കുരുന്നിനു കരള്‍ പകുത്തുനല്കി സൗദി നേഴ്‌സ് അന്‍സി, മണലാരണ്യത്തില്‍ നിന്നു നന്മയുടെ മറ്റൊരു വാര്‍ത്ത കൂടി

gulfഈ നന്മയെ നിങ്ങള്‍ക്ക് എങ്ങനെ വിശേഷിപ്പിക്കാനാകും. തന്റെ ആരുമല്ലാത്ത, ഒരിക്കല്‍പ്പോലും കണ്ടുപരിചയമില്ലാത്തൊരു കുരുന്നിന് തന്റെ കരളിന്റെ ഒരു ഭാഗം പകുത്തുനല്കിയിരിക്കുകയാണ് സൗദി സ്വദേശിനിയായ നേഴ്‌സ്. അല്‍ജൗഫില്‍ നിന്നുള്ള ഇരുപതുകാരിയായ അബീര്‍ അല്‍ അന്‍സിയാണ് സ്‌നേഹത്തിന്റെ പുതുഭാഷ്യം ചമച്ചിരിക്കുന്നത്. ബശായിര്‍ അല്‍റാശിദി എന്ന പിഞ്ചുകുഞ്ഞാണ് അന്‍സിയുടെ കരളില്‍ ജീവിതത്തിലേക്ക് വീണ്ടും പിച്ചവയ്ക്കുന്നത്.

റിയാദിലെ അമീര്‍ സുല്‍ത്താന്‍ മെഡിക്കല്‍ സിറ്റിയില്‍ കഴിയുന്ന അല്‍റാശിദി ചികിത്സയിലാണെന്ന വിവരം അന്‍സി അറിയുന്നത് സോഷ്യല്‍മീഡിയയിലൂടെയാണ്. ഇതു ശ്രദ്ധയില്‍ പെട്ട അന്‍സി കുഞ്ഞിനെക്കുറിച്ചറിയാന്‍ മാതാപിതാക്കളുമായി ബന്ധപ്പെട്ടു. കുട്ടിയുടെ അവസ്ഥ മോശമാണെന്നു മനസിലാക്കിയ അന്‍സി തന്റെ കരള്‍ പകുത്തുനല്കാന്‍ തയാറാകുകയായിരുന്നു. മകളുടെ ഉറച്ച തീരുമാനത്തിന് മുന്നില്‍ അന്‍സിയുടെ രക്ഷിതാക്കള്‍ക്കും മറുത്തൊന്നും പറയാനായില്ല.

തീരുമാനം കുഞ്ഞിന്റെ മാതാപിതാക്കളെ അറിയിച്ചതോടെ അവരും സന്തോഷത്തിലായി. കിലോമീറ്ററുകള്‍ സഞ്ചരിച്ച് അന്‍സി ആശുപത്രിയിലത്തെി. ഡിസംബര്‍ 28ന് ശസ്ത്രക്രിയ മേശയില്‍ അന്‍സിയുടെ കരളിന്‍െറ കഷ്ണം ബശായിറില്‍ തുന്നിച്ചേര്‍ത്തു. കുഞ്ഞ് സുഖം പ്രാപിച്ച് വരുന്നു. ആശുപത്രിയില്‍ നിന്ന് അല്‍ജൗഫിലെ വീട്ടിലത്തെിയ അന്‍സിയെ തേടി ആരോഗ്യമന്ത്രിയുടെ അഭിനന്ദസന്ദേശവും വന്നു. ഗള്‍ഫിലെ മാധ്യമങ്ങളില്‍ ഇപ്പോള്‍ അന്‍സിയാണ് ഹീറോ.

Related posts