തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് സായ് പല്ലവി. പ്രേമം എന്ന സിനിമയിലെ ‘മലര്’ എന്ന കഥാപാത്രത്തിലൂടെയാണ് സായ് മലയാളികളുടെ മനസ്സ് കീഴടക്കിയത്.
ഇപ്പോഴും മലയാളികള്‍ സായ് പല്ലവി ‘മലര്’ ആണ്. ഇപ്പോഴിതാ ബോളിവുഡിലെ ഒരു യുവതാരവും പല്ലവിയോടുള്ള ഇഷ്ടം തുറന്നു പറഞ്ഞിരിക്കുകയാണ്.
ഗുല്‍ഷന്‍ ദേവയ് എന്ന നടനാണ് സായ് പല്ലവിയോട് ഏറെ നാളായുള്ള ക്രഷ് തുറന്നു പറഞ്ഞത്.
ഇടൈംസിന് നല്കിയ അഭിമുഖത്തിലാണ് ഗുല്‍ഷന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കുറേ നാളുകളായി സായ് പല്ലവിയോട് ക്രഷ് ഉണ്ടെന്ന് ഗുല്‍ഷന്‍ പറയുന്നു.
സായ് പല്ലവിയുടെ നമ്പര്‍ തന്റെ പക്കലുണ്ടെങ്കിലും വിളിക്കാനോ പരിചയം പുതുക്കാനോ ഉള്ള ധൈര്യമില്ലെന്നും ഗുല്‍ഷന്‍ പറയുന്നു.
മികച്ച നടിയും നര്‍ത്തകിയുമാണ് പല്ലവിയെന്നും ഗുല്‍ഷന്‍ കൂട്ടിച്ചേര്‍ത്തു.
സായ് പല്ലവിയോടുള്ളത് വെറും ക്രഷ് മാത്രമാകുമെന്നാണ് ഗുല്‍ഷന്‍ കരുതുന്നത്. അതില്‍ കൂടുതലൊന്നും നിലവില്‍ ഇല്ല.
കുറേ നാളായി ഇതുണ്ടെന്നും നടന് വ്യക്തമാക്കി. എന്നെങ്കിലും സായ് പല്ലവിക്കൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടുമെന്ന പ്രതീക്ഷയും ഗുല്‍ഷന്‍ പങ്കുവെച്ചു.