ന്യൂഡൽഹി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആന്ധ്രപ്രദേശിനെതിരായ സമനിലയോടെ ഡൽഹി താരം ഗൗതം ഗംഭീർ സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ചു. ആന്ധ്രയ്ക്കെതിരായ മത്സരത്തോടെ ക്രിക്കറ്റ് മത്സരങ്ങളിൽനിന്ന് വിടപറയുമെന്ന് ഗംഭീർ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. മത്സരത്തിൽ ഡൽഹിയുടെ ആദ്യ ഇന്നിംഗ്സിൽ ഗംഭീർ (112 റണ്‍സ്) സെഞ്ചുറി നേടിയിരുന്നു. സ്കോർ: ആന്ധ്ര 390, 130. ഡൽഹി 433, രണ്ട് വിക്കറ്റ് നഷ്ടത്തിൽ 41.
വിരമിക്കലിനുശേഷം രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന വാർത്ത മുൻ ഇന്ത്യൻ താരം തള്ളി. പരിശീലക വേഷമണിയാനാണ് താൻ ഒരുങ്ങുന്നതെന്ന് ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ നിർണായക താരമായ ഗംഭീർ പറഞ്ഞു. സാമൂഹ്യകാര്യങ്ങളിൽ ഇടപെടുന്നതാകാം താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹത്തിനു കാരണമെന്നും ഗംഭീർ കൂട്ടിച്ചേർത്തു.