ന്യൂഡൽഹി: സൗത്ത് ഡൽഹിയിൽ തോക്കിൻമുനയിൽ നിർത്തി സ്ത്രീകളുടെ ആഭരണങ്ങൾ കവർന്ന കേസിൽ ഏഴ് പേർ അറസ്റ്റിൽ. കുൽദീപ്, വിപിൻ, അജ്മൽ, മനീഷ്, രാജ് കുമാർ, മൻസിംഗ്, കരംബീർ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ ചിലർ ഓട്ടോ ഡ്രൈവർമാരാണെന്ന് പോലീസ് പറഞ്ഞു. ഇവർക്കെതിരെ മറ്റു കേസുകളും നിലവിലുണ്ടെന്ന് ഡിസിപി ഇഷ്വാർ സിംഗ് പറഞ്ഞു.
ഞായറാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. സ്വരൂപ് നഗറിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം ബസിൽ മടങ്ങി വരികയായിരുന്ന ആറ് സ്ത്രീകളുടെ ആഭരണങ്ങൾ സംഘം തട്ടിയെടുക്കുകയായിരുന്നു. ഇവരുടെ സഞ്ചരിച്ച ബസ് ഖാൻപുരിൽ എത്തിയപ്പോൾ മോഷണം നടത്തുകയായിരുന്നുവെന്ന് പ്രതികൾ പറഞ്ഞു.